ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) ആരുമായും സഖ്യത്തിനില്ലെന്ന് തെലങ്കാന മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രശേഖര്‍ റാവു. എന്‍ ഡി എ സഖ്യവുമായോ ഇന്ത്യ സഖ്യവുമായോ ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്നും രാജ്യത്ത് സമഗ്രമായ മാറ്റം കൊണ്ടുവരാന്‍ തങ്ങള്‍ക്ക് സമാന മനസ്കരായ രാഷ്ട്രീയ സുഹൃത്തുക്കളുണ്ടെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞു. ഒരു മാറ്റം രാജ്യം ആഗ്രഹിക്കുന്നുണ്ടെന്നും സ്വതന്ത്രമായി നില്ക്കാന് ബിആര്എസിനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കോണ്‍ഗ്രസ് അമ്പത് വര്‍ഷം ഭരിച്ചിട്ട് രാജ്യത്തിന് എന്ത് പുരോഗതിയാണുണ്ടായതെന്ന് അദ്ദേഹം ചോദിച്ചു. ശരത് പവാര്‍ പ്രധാനമന്ത്രിയുമായി വേദി പങ്കിട്ടതിനെയും ചന്ദ്രശേഖര്‍ റാവു വിമര്‍ശിച്ചു. പ്രതിപക്ഷ നേതൃനിരയിലെ നേതാക്കള്‍ ആദ്യം സ്വന്തം നിലപാടിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കണമെന്നാണ് റാവു പറഞ്ഞത്. മഹാരാഷ്ട്രയില്‍ ബിആര്‍എസിന് 14.10 ലക്ഷം ഭാരവാഹികളുണ്ടെന്നും 15 ദിവസത്തിനുളളില്‍ സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.