ഷംസീര്‍ മാപ്പുപറയില്ല, പറഞ്ഞത് തിരുത്തുകയുമില്ല- എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ഹിന്ദു വിശ്വാസത്തെ അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പുപറയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഎം മതവിശ്വാസത്തിന് എതിരല്ലെന്നും ഷംസീറിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ മാപ്പുപറയാനോ പറഞ്ഞത് തിരുത്തിപ്പറയാനോ ഉദ്ദേശിക്കുന്നില്ലെന്നും തിരുത്തേണ്ട ഒരു കാര്യവും ഇതിനകത്തില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ശാസ്ത്രവും മിത്തും ഒന്നാണെന്ന് പറഞ്ഞാല്‍ വകവെച്ച് കൊടുക്കാനാവില്ലെന്നും ചരിത്രത്തെ ചരിത്രമായും മിത്തിനെ മിത്തായും കാണണമെന്നും അദ്ദേഹം പറഞ്ഞു. 

'ശാസ്ത്രീയമായി കാര്യങ്ങള്‍ പറഞ്ഞാല്‍ സിപിഎമ്മിനെ കോണ്‍ഗ്രസും ബിജെപിയും കടന്നാക്രമിക്കുകയാണ്. ചില സാമുദായിക സംഘടനകള്‍ അതേറ്റുപിടിക്കുന്നു. ശാസ്ത്രവും മിത്തും ഒന്നാണെന്ന് പറഞ്ഞാല്‍ അത് വകവെച്ചു കൊടുക്കാനാവില്ല. ചരിത്രത്തെയും മിത്തിനെയും രണ്ടായിത്തന്നെ കാണണം. തെറ്റായ പ്രവണതകളെ പൊറുപ്പിക്കാനാവില്ല. ഏതെങ്കിലും മതത്തിനോ മതവിശ്വാസികള്‍ക്കോ എതിരായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ധ്രുവീകരണം സൃഷ്ടിക്കാനുളള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഷംസീറിന്റെ പ്രസംഗത്തിന്റെ പേരിലാണല്ലോ ഇപ്പോള്‍ വിവാദം. അതിന്റെ പേരില്‍ ഗണപതി ക്ഷേത്രങ്ങളില്‍ പൂജ നടത്തുകയാണ്. പൂജ നടത്തിക്കോട്ടെ. അമ്പലത്തില്‍ പോകാനുളള അവകാശത്തിനായി പോരാടിയ പ്രസ്ഥാനമാണ് സിപിഎം. വിഷയം രാഷ്ട്രീയ ആയുധമാകുന്നില്ലേ എന്ന് സ്വയം പരിശോധിക്കേണ്ടതുണ്ട്'- എം വി ഗോവിന്ദന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More