'ഗണപതി മിത്താണെന്ന് ഞാനോ ഷംസീറോ പറഞ്ഞിട്ടില്ല'- എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ഗണപതി മിത്താണെന്നും അല്ലാഹു മില്ലത്തല്ലെന്നും താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അല്ലാഹുവും ഗണപതിയുമെല്ലാം വിശ്വാസപ്രമാണത്തിന്റെ ഭാഗമാണെന്നും സിപിഎമ്മിന് യഥാര്‍ത്ഥ വിശ്വാസികളോടാണ് കൂറെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഗണപതി വിശ്വാസപ്രമാണത്തിന്റെ ഭാഗമാണ്. മിത്താണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അല്ലാഹു മിത്തല്ല എന്നും ഗണപതി മിത്താണെന്നും ആരാ പറഞ്ഞത്? ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഷംസീറും പറഞ്ഞിട്ടില്ല. അല്ലാഹു വിശ്വാസപ്രമാണങ്ങളുടെ ഭാഗമാണ്. ഗണപതിയും അതെ. വെറുതെ തെറ്റിദ്ധരിപ്പിക്കരുത്'- എം വി ഗോവിന്ദന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മിത്ത് വിവാദത്തില്‍ സിപിഎമ്മിന്റെ തിരുത്ത് സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മതവിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടിക്കെട്ടേണ്ട കാര്യമില്ലെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പുപറണമെന്ന അഭിപ്രായം കോണ്‍ഗ്രസിനില്ലെന്നും സതീശന്‍ പറഞ്ഞു. നാക്കുപിഴ ആര്‍ക്കുവേണമെങ്കിലും സംഭവിക്കാമെന്നും ഷംസീര്‍ പ്രസ്താവന തിരുത്തിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മിത്ത് വിവാദത്തില്‍ സംസ്ഥാന സെക്രട്ടറി മലക്കംമറിഞ്ഞ സ്ഥിതിക്ക് സ്പീക്കര്‍ക്ക് തിരുത്താതിരിക്കാനാവില്ലെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. വിശ്വാസത്തെ ഹനിക്കുന്നത് ശരിയല്ലെന്നും ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കാനുളള സാമാന്യബോധം സിപിഎം കാണിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 8 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More