രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലെത്തുന്നത് മോദി ഭയപ്പെടുന്നു- കെ സി വേണുഗോപാല്‍

ഡല്‍ഹി: രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലെത്തുന്നതിനെ മോദി ഭയപ്പെടുന്നുവെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ലോക്‌സഭാംഗത്വം പുനസ്ഥാപിക്കാന്‍ വൈകുന്നത് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ സംസാരിക്കുന്നത് തടയാന്‍ വേണ്ടിയാണെന്നും നടപടി വൈകിപ്പിക്കുന്നത് വയനാട്ടിലെ ജനങ്ങളോടുളള വെല്ലുവിളിയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഇന്ത്യയുടെ പരമോന്നത നീതിപീഢമാണ് വിധി സ്റ്റേ ചെയ്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് പ്രവേശനത്തിനായി ശേഷിക്കുന്നത് സാങ്കേതികത്വം മാത്രമാണ്. വയനാട്ടില്‍ നിരവധി എംപി ഫണ്ട് പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ സഭാ നടപടികളില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ലെങ്കില്‍ വയനാട്ടിലെ ജനങ്ങളുടെ അവകാശമാകും കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുന്നത്. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനെ മോദി ഭയപ്പെടുന്നു'- കെ സി വേണുഗോപാല്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിങ്കളാഴ്ച്ച തന്നെ ലോക്‌സഭയില്‍ തിരിച്ചെത്താന്‍ കഴിഞ്ഞാല്‍ ചൊവ്വാഴ്ച്ച നടക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാന്‍ കഴിയും. ലോക്‌സഭാംഗത്വം പുനസ്ഥാപിക്കുന്നത് വൈകിയാല്‍ പ്രത്യേക അനുമതി ഹര്‍ജിയിലൂടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ശ്രദ്ധയില്‍പെടുത്താനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More