തൃശൂര്‍: മണിപ്പൂര്‍ കത്തുമ്പോള്‍ താന്‍ തലേന്ന് അത്താഴത്തിന് അപ്പമാണ് കഴിച്ചതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്യുന്നതെന്ന് എഴുത്തുകാരി അരുന്ധതി റോയ്. മണിപ്പൂരില്‍ നടക്കുന്നത് ആഭ്യന്തര യുദ്ധമല്ലെന്നും വംശീയ ഉന്മൂലനമാണെന്നും അരുന്ധതി റോയ് പറഞ്ഞു. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നവമലയാളി പ്രവാസി കൂട്ടായ്മയുടെ സാംസ്കാരിക പുരസ്കാരം ഏറ്റുവാങ്ങിയതിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍.
'കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ വംശീയ ഉന്മൂലനത്തിന് സഹായിച്ചു. ബലാത്സംഗം ചെയ്യാന്‍ സ്ത്രീകള്‍ തന്നെ സ്ത്രീകളെ കാണിച്ചുകൊടുക്കുന്ന സ്ഥിതിയാണിന്ന്. ഇത് മണിപ്പൂരിലെ മാത്രം കാര്യമല്ല. മറ്റ് പലയിടത്തും ഇതു സംഭവിക്കുന്നുണ്ട്. പൊലീസ് സ്ത്രീകളെ ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുക്കുകയാണ്. വിശ്വപൗരത്വമാണ് ഫാസിസത്തെ തടയാനുളള മാര്‍ഗം. ലോക്കലിസത്തെക്കുറിച്ചാണ് ഫാസിസം സംസാരിച്ചുകൊണ്ടിരിക്കുന്നത്'- അരുന്ധതി റോയ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് താന്‍ എഴുതിത്തുടങ്ങുമ്പോള്‍ പല തരം 'വാണിങ്ങു'കള്‍ ലഭിച്ചിരുന്നെന്നും ഇപ്പോള്‍ അതെല്ലാം 'ബേണിംഗു'കളായി മാറിയെന്നും അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു.