മോദി മൗനവ്രതം അവസാനിപ്പിക്കണമെന്ന് ഗൗരവ് ഗൊഗോയ്; അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച തുടങ്ങി

ഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ ചര്‍ച്ച തുടങ്ങി. കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആണ് ചര്‍ച്ചയ്ക്ക് തുടക്കംകുറിച്ചത്. മണിപ്പൂര്‍ കത്തുമ്പോള്‍ രാജ്യവും കത്തുകയാണ് എന്ന് പറഞ്ഞായിരുന്നു ഗൗരവ് ഗൊഗോയ് പ്രസംഗം ആരംഭിച്ചത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനവ്രതം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന് ചോദ്യങ്ങളാണ് ഗൗരവ് ലോക്‌സഭയിലുന്നയിച്ചത്. എന്തുകൊണ്ടാണ് മോദി മണിപ്പൂര്‍ സന്ദര്‍ശിക്കാതിരുന്നതെന്നും മൗനം വെടിയാന്‍ 80 ദിവസമെടുത്തത് എന്തിനാണെന്നും എന്തുകൊണ്ടാണ് മണിപ്പൂര്‍ മുഖ്യമന്ത്രിയെ പദവിയില്‍നിന്ന് നീക്കം ചെയ്യാത്തതെന്നുമാണ് ഗൗരവ് ഗൊഗോയ് ചോദിച്ചത്.

'മണിപ്പൂരിലെ ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ പരാജയമാണെന്ന് സമ്മതിക്കേണ്ടിവരും. കേന്ദ്ര ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് സമ്മതിക്കേണ്ടിവരും. അതാണ് മോദി മൗനം പാലിക്കാനുളള കാരണം. ആ വീഡിയോ വൈറല്‍ ആയില്ലായിരുന്നെങ്കില്‍ മോദി ഇന്നും ആ വിഷയത്തില്‍ പ്രതികരിക്കില്ലായിരുന്നു. മോഷ്ടിക്കപ്പെട്ട ആയുധങ്ങള്‍ രാജ്യസുരക്ഷയെ ബാധിക്കും. മണിപ്പൂരിലെ ബിജെപി എംഎല്‍എമാര്‍ വരെ ചോദിക്കുന്നത് എങ്ങനെ അവിടെ ഇത്രയധികം ആയുധങ്ങള്‍ എത്തി എന്നാണ്. ആഭ്യന്തര മന്ത്രി രൂപീകരിച്ച സമിതി എത്ര തവണ യോഗം ചേര്‍ന്നു. വീണ്ടും വരാമെന്ന് പറഞ്ഞ് പോയ ആഭ്യന്തര മന്ത്രി പിന്നീട് എന്തുകൊണ്ട് വന്നില്ല. ഇന്റലിജന്‍സ് ഏജന്‍സികളുടെ പരാജയമാണ് മണിപ്പൂരില്‍ കാണുന്നത്'- ഗൗരവ് ഗൊഗോയ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതാദ്യമായല്ല മോദി മൗനം പാലിക്കുന്നതെന്നും കര്‍ഷകരും ഗുസ്തി താരങ്ങളും സമരം നടത്തിയപ്പോഴെല്ലാം മോദി മൗനം പാലിക്കുകയായിരുന്നെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു. 'കര്‍ഷകര്‍ സമരം ചെയ്തപ്പോള്‍ മൗനത്തിലായിരുന്നു. ഗുസ്തി താരങ്ങള്‍ സമരം ചെയ്തപ്പോഴും മൗനം പാലിച്ചു. രാഹുല്‍ ഗാന്ധി അദാനിയെക്കുറിച്ച് ചോദിച്ചപ്പോഴും പുല്‍വാമയില്‍ സൈനികര്‍ക്ക് വാഹനം ആവശ്യപ്പെട്ടിരുന്നെന്ന് മുന്‍ ഗവര്‍ണര്‍ പറഞ്ഞപ്പോഴും കൊവിഡ് കാലത്ത് ഓക്‌സിജന്‍ കിട്ടാതെ ജനങ്ങള്‍ മരിച്ചുവീണപ്പോഴും മോദി മൗനത്തിലായിരുന്നു'- ഗൗരവ് ഗൊഗോയ് കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More