സാധാരണക്കാരായ ഹിന്ദുക്കള്‍ക്കുപോലും രക്ഷയില്ലാത്ത രാജ്യമായി ഇന്ത്യമാറി- വിസികെ എംപി

ഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വിടുതലൈ ചിരുതൈകള്‍ കച്ചി (വിസികെ) എംപി തോല്‍. തിരുമാവളവന്‍. മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രമല്ല സാധാരണക്കാരായ ഹിന്ദുക്കള്‍ക്കുപോലും രക്ഷയില്ലാത്ത രാജ്യമായി ഇന്ത്യ മാറിയെന്ന് തിരുമാവളവന്‍ പറഞ്ഞു. രാജ്യത്തൊട്ടാകെ സ്ത്രീകള്‍ ആക്രമിക്കപ്പെടുകയാണെന്നും ദളിതര്‍ക്കെതിരായ  ആക്രമണവും വ്യാപകമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഇന്ത്യ സഖ്യത്തിന്റെ സംഘത്തിനൊപ്പം ഞാനും മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. അവിടെ ഇരുവിഭാഗക്കാര്‍ക്കും വലിയ നഷ്ടമാണുണ്ടായത്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ ഭാര്യ പോലും ആക്രമണത്തിനിരയായി. കലാപം തുടരുമ്പോഴും പ്രധാനമന്ത്രി വാ തുറക്കാന്‍ തയാറാവുന്നില്ല. ഹരിയാനയില്‍ മുസ്ലീങ്ങള്‍ക്കെതിരെയാണ് ആക്രമണം. വിശ്വ ഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും മുസ്ലീങ്ങളെ ആക്രമിക്കുകയും അവരുടെ വീടും കച്ചവട സ്ഥാപനങ്ങളും തകര്‍ക്കുകയും ചെയ്യുന്നു. ജയ്പൂരില്‍ ഒരു പൊലീസുകാരന്‍ ട്രെയിനിലെ കോച്ചുകള്‍ കയറിയിറങ്ങി അടയാളം നോക്കി മുസ്ലീങ്ങളെ വെടിവെച്ചു കൊന്നു. മുസ്ലീങ്ങള്‍ക്ക് രക്ഷയില്ല, ക്രിസ്ത്യാനികള്‍ക്ക് രക്ഷയില്ല, ദളിതര്‍ക്ക് രക്ഷയില്ല, സ്ത്രീകള്‍ക്ക് രക്ഷയില്ല. സാധാരണക്കാരായ ഹിന്ദുക്കള്‍ക്കും രക്ഷയില്ല'- തിരുമാവളവന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാധാരണക്കാര്‍ ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വില കൂടിയെന്നും തക്കാളി കിലോ 200-300 രൂപയായെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം ഹിന്ദുക്കളെക്കൂടെയാണ് ബാധിക്കുന്നതെന്നും സാധാരണക്കാരായ ഹിന്ദുക്കള്‍ക്കും ജീവിക്കാന്‍ കഴിയാത്ത നാടായി ഇന്ത്യ മാറിയെന്നും തിരുമാവളവന്‍ കുറ്റപ്പെടുത്തി. അതുകൊണ്ടാണ് കര്‍ണാടകയിലെ ഹിന്ദുക്കള്‍ ബിജെപിയെ പുറത്താക്കി കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More