ഒറ്റപ്പെട്ട സംഭവങ്ങള്‍ എണ്ണി തിട്ടപ്പെടുത്താന്‍ കൗണ്ടിങ് മെഷീനുകള്‍ വേണ്ടിവരും; മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരളത്തിലെ കസ്റ്റഡി മരണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒറ്റപ്പെട്ട സംഭവങ്ങള്‍ എണ്ണി തിട്ടപ്പെടുത്താന്‍ കൗണ്ടിംഗ് മെഷീന്‍ വയ്‌ക്കേണ്ട സാഹചര്യമാണെന്ന് വി ഡി സതീശന്‍ പരിഹസിച്ചു. ഏത് സംഭവം ഉണ്ടായാലും ഒറ്റപ്പെട്ടതെന്ന് പറയുകയാണെന്നും എണ്ണിയാല്‍ ഒടുങ്ങാത്ത കസ്റ്റഡി മരണങ്ങള്‍ ഇടത് ഭരണകാലത്തുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ നടത്തിയ വാക്കൗട്ട് പ്രസംഗത്തിലായിരുന്നു പ്രതിപക്ഷ നേതാവ് ഇക്കാര്യം പറഞ്ഞത്. 

'ഏത് സംഭവമുണ്ടായാലും ഒറ്റപ്പെട്ടതാണെന്ന് പറയും. പൊലീസ് കൈ കാണിച്ചപ്പോള്‍ അല്‍പ്പം മുന്നിലേക്ക് ബൈക്ക് നിര്‍ത്തിയതിനാണ് തൃപ്പൂണിത്തുറയില്‍ മനോഹരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. എന്ത് നടപടിയാണ് എടുത്തത്? വടകരയിലെ സജീവന്‍, വാരാപ്പുഴയിലെ ശ്രീജിത്, ഇടുക്കിയിലെ രാജ് കുമാര്‍, തൃശൂരിലെ വിനായകന്‍... ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത കസ്റ്റഡി മരണങ്ങള്‍ ഇടതുഭരണ കാലത്തുണ്ടായിട്ടുണ്ട്. ഇങ്ങനൊരു സദ്ഭരണവും പൊലീസ് സേനയുമുളെളാരു സംസ്ഥാനം രാജ്യത്തില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്'- വി ഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കസ്റ്റഡി മരണം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ സഭയില്‍ മറുപടി നല്‍കവേയാണ് മുഖ്യമന്ത്രി ഒറ്റപ്പെട്ട സംഭവമെന്ന പരാമര്‍ശം നടത്തിയത്. താനൂര്‍ കസ്റ്റഡി മരണത്തിന്റെ അന്വേഷണം സി ബി ഐയ്ക്ക് കൈമാറുന്നതിനുളള വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്നും അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്കപ്പ് ആളുകളെ തല്ലിക്കൊല്ലാനുളള ഇടമല്ലെന്നും അതിന് പൊലീസിന് അധികാരമില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി, പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്നും പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More