കണ്ണൂര്‍: പുതുപ്പളളി ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥനാര്‍ത്ഥി ജെയ്ക്ക് സി തോമസ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കണ്ടതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സിപിഎമ്മിന് എന്‍എസ്എസിനോട് എന്നല്ല, ആരുമായും പിണക്കമില്ലെന്നും സ്ഥാനാര്‍ത്ഥി സന്ദര്‍ശനത്തെ തിണ്ണ നിരങ്ങലായി കണക്കാക്കരുതെന്നും എംവി ഗോവിന്ദന് പറഞ്ഞു. സ്ഥാനാര്‍ത്ഥി സമുദായ നേതാക്കളെ കാണുന്നത് ജനാധിപത്യ മര്യാദയാണെന്നും തെരഞ്ഞെടുപ്പിന്റെ ഭാഗമായി എല്ലാ വോട്ടര്‍മാരെയും കണ്ട് വോട്ടഭ്യര്‍ത്ഥിക്കുമെന്നും എം വി ഗോവിന്ദന് പറഞ്ഞു.
'ആരുമായും സിപിഎമ്മിന് വ്യക്തിപരമായ വിരോധമില്ല. നയമാണ് പ്രശ്നം. ആരെയെങ്കിലും എപ്പോഴും ശത്രുപക്ഷത്ത് നിര്‍ത്തിയുളള നിലപാട് സിപിഎം മുന്‍പും സ്വീകരിച്ചിട്ടില്ല. ഇനി സ്വീകരിക്കുകയുമില്ല. പക്ഷെ എടുക്കുന്ന നിലപാടുകള്‍ സംബന്ധിച്ച അഭിപ്രായം കൃത്യമായി രേഖപ്പെടുത്തും. എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും സമദൂരമെന്നതാണ് എന്‍എസ്എസിന്റെ നിലപാട്. പക്ഷെ പലപ്പോഴും അങ്ങനെ ആകാറില്ല. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഏത് വിഭാഗത്തെയും നേതൃത്വത്തെയും കാണുന്നതില്‍ തെറ്റില്ല'- എം വി ഗോവിന്ദന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്നലെയാണ് മന്ത്രി വി എന്‍ വാസവനൊപ്പം ജെയ്ക്ക് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തിയത്. അര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചയ്ക്കുശേഷമാണ് ഇരുവരും മടങ്ങിയത്.