ചെന്നൈ: തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിനുപിന്നാലെ പിതാവും ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ഒരു കാരണവശാലും ജീവനൊടുക്കുന്നതിനെപ്പറ്റി വിദ്യാര്‍ത്ഥികള്‍ ചിന്തിക്കരുതെന്നും ഇത് നീറ്റ് പരീക്ഷയെച്ചൊല്ലിയുളള അവസാനത്തെ മരണമാകട്ടെ എന്നും എം കെ സ്റ്റാലിന് പറഞ്ഞു. നീറ്റ് പരീക്ഷ റദ്ദാക്കുമെന്നും അതിനായി സംസ്ഥാന സര്‍ക്കാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നീറ്റ് പരീക്ഷ ഒഴിവാക്കാനായി 2021-ല്‍ ഡിഎംകെ സര്‍ക്കാര്‍ ബില്‍ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ആര് എന്‍ രവി ഒപ്പിടാന്‍ തയാറായില്ല. ഒരിക്കലും നീറ്റ് ഒഴിവാക്കാനുളള ബില്ലില്‍ ഒപ്പിടില്ലെന്ന് കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ പറഞ്ഞിരുന്നു. നീറ്റ് ഒഴിവാക്കി പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം സാധ്യമാക്കുന്ന ബില്ലാണ് തമിഴ്നാട് സര്‍ക്കാര്‍ പാസാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ചെന്നൈ ക്രോംപേട്ടിലാണ് രണ്ടാംതവണയും നീറ്റ് പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. എസ് ജഗദീശ്വരന് എന്ന പത്തൊമ്പതുകാരനാണ് ആത്മഹത്യ ചെയ്തത്. മകന്റെ സംസ്കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുളളില്‍ പിതാവ് ശെല്‍വകുമാറും ആത്മഹത്യ ചെയ്യുകയായിരുന്നു.