ഇതുവരെ സ്വാതന്ത്ര്യം കിട്ടാത്ത വിഭാഗമാണ് മാധ്യമപ്രവർത്തകർ- മന്ത്രി മുഹമ്മദ് റിയാസ്‌

കണ്ണൂര്‍: ഇതുവരെ സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗമാണ് മാധ്യമപ്രവര്‍ത്തകരെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മാധ്യമ ഉടമകളുടെ താല്‍പ്പര്യം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണ് മാധ്യമപ്രവര്‍ത്തകരെന്നും സ്വന്തം മനസാക്ഷിക്കനുസരിച്ച് വാര്‍ത്തകള്‍ നല്‍കാന്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. വീണാ വിജയന്‍ മാസപ്പടി വാങ്ങിയെന്ന ആരോപണത്തെക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഇതുവരെ സ്വാതന്ത്ര്യം ലഭിക്കാത്തൊരു വിഭാഗം മാധ്യമപ്രവര്‍ത്തകരാണ്. മാധ്യമപ്രവര്‍ത്തകരുടെ മനസാക്ഷി അനുസരിച്ചുളള വാര്‍ത്തകള്‍ നല്‍കാന്‍ സാധിക്കുന്നില്ല. മനസാക്ഷിക്ക് വിരുദ്ധമായത് പറയേണ്ടി വരുന്നു. മാധ്യമ ഉടമകളുടെ താല്‍പ്പര്യമനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണ് അവര്‍. അതാണ് യാഥാര്‍ത്ഥ്യം. 2016 മുതല്‍ 2021 വരെയുളള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ എങ്ങനെയാണ് ഉടമകളുടെ രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കാനായി മാധ്യമങ്ങള്‍ വേട്ടയാടിയതെന്ന് നാം കണ്ടതാണ്.

2016 മുതല്‍ 2021 വരെയുളള അന്തിച്ചര്‍ച്ചകള്‍ കേട്ട് ജനം പോളിംഗ് ബൂത്തിലേക്ക് പോയിരുന്നെങ്കില്‍ എല്‍ഡിഎഫിന് മഹാഭൂരിപക്ഷം മണ്ഡലങ്ങളിലും കെട്ടിവെച്ച പണം പോലും കിട്ടില്ലായിരുന്നു. 2021-ലെ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ താല്‍പ്പര്യം കാത്തുസൂക്ഷിക്കുന്ന ചില മാധ്യമ ഉടമകള്‍ക്കേറ്റ പ്രഹരം തന്നെയാണ്. അന്തിച്ചര്‍ച്ചയുടെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്ന പ്രഖ്യാപനമായിരുന്നു 2021-ലെ തെരഞ്ഞെടുപ്പ് ഫലം'- മുഹമ്മദ് റിയാസ് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

More
More
Web Desk 1 day ago
Keralam

മൂന്നാം സീറ്റില്‍ തീരുമാനം വൈകുന്നത് ശരിയല്ല- പിഎംഎ സലാം

More
More
Web Desk 2 days ago
Keralam

രഹസ്യം ചോരുമെന്ന ഭയം വരുമ്പോള്‍ കൊന്നവര്‍ കൊല്ലപ്പെടും; കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെഎം ഷാജി

More
More
Web Desk 3 days ago
Keralam

'ശ്രീറാം സാറേ, സപ്ലൈകോയില്‍ വരികയും ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്യും'- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 days ago
Keralam

ടിപി വധക്കേസ് അന്വേഷണം മുന്നോട്ടുപോയാല്‍ മുഖ്യമന്ത്രിയിലെത്തും- കെ സുധാകരന്‍

More
More
Web Desk 3 days ago
Keralam

ജീവിതത്തില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ ശക്തമായി കൂടെ നിന്നയാളാണ് പിടി തോമസ്- ഭാവന

More
More