ഹര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കണം, നഷ്ടപരിഹാരം നല്‍കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

വയനാട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഇടപെട്ട് വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. ഹര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഹര്‍ഷിനയുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും ഭാവിയില്‍ ഇത്തരം വീഴ്ച്ചകള്‍ ഉണ്ടാവാതിരിക്കാന്‍ മതിയായ നടപടി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. 

'അടുത്തിടെ എന്റെ മണ്ഡലമായ വയനാട്ടില്‍ എത്തിയപ്പോള്‍ ഹര്‍ഷിനയെ കണ്ടിരുന്നു. ഏറെ വേദനാജനകമായ അവസ്ഥയിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. അഞ്ചുവര്‍ഷമായി അവര്‍ അനുഭവിക്കുന്ന വേദനയ്ക്ക് അറുതി വരുത്തേണ്ടതുണ്ട്. രണ്ടുലക്ഷം രൂപയാണ് ഹര്‍ഷിനയ്ക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിരുന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഹര്‍ഷിനയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണം'-രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സമരം തുടങ്ങി 86 ദിവസം പിന്നിട്ടിട്ടും നീതി ലഭിക്കാത്തതിനാല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ഏക ദിന സത്യാഗ്രഹമിരിക്കുകയാണ് ഹര്‍ഷിന. മന്ത്രിമാര്‍ തന്നെ കാണാത്തതുകൊണ്ടാണോ നീതി വൈകുന്നതെന്ന് അറിയില്ലെന്നും സെക്രട്ടറിയേറ്റിനു മുന്നില്‍ നിന്നാല്‍ അവര്‍ കാണുമായിരിക്കുമെന്നും ഹര്‍ഷിന പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More