'മോദിക്ക് കോംപ്ലക്‌സാണ്'; നെഹ്‌റു മ്യൂസിയത്തിന്റെ പേരുമാറ്റിയതിനെ വിമര്‍ശിച്ച് ജയ്‌റാം രമേശ്

ഡല്‍ഹി: നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേര് പ്രൈം മിനിസ്റ്റേഴ്‌സ് മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി എന്നാക്കിയതില്‍ വിമര്‍ശനവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോംപ്ലക്‌സാണെന്നും  നെഹ്‌റുവിന്റെ പൈതൃകം തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്നും ജയ്‌റാം രമേശ് ട്വിറ്ററില്‍ കുറിച്ചു.

'ഇന്ന് മുതല്‍ ഒരു ചരിത്ര  പ്രശസ്തമായ ഒരു സ്ഥാപനത്തിന് പുതിയൊരു പേര് ലഭിക്കുകയാണ്. ലോകപ്രശസ്തമായ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രറിയാവുന്നു. ഇന്ത്യ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയുടെ പേര് വരുമ്പോള്‍ എന്തെന്നില്ലാത്ത ഭയവും അപകര്‍ഷതാ ബോധവും അരക്ഷിതാവസ്ഥയും കൊണ്ട് മോദിയുടെ ഉള്ള് നിറയും. നെഹ്‌റുവിനെയും നെഹ്‌റുവിയന്‍ പൈതൃകത്തെയും എതിര്‍ക്കുക, നിഷേധിക്കുക, വളച്ചൊടിക്കുക, അപകീര്‍ത്തിപ്പെടുത്തുക, നശിപ്പിക്കുക എന്ന ഒരൊറ്റ അജണ്ട മാത്രമാണ് മോദിക്കുളളത്. 'N' മായ്ച്ചുകളഞ്ഞാണ് അദ്ദേഹം P എഴുതിചേര്‍ക്കുന്നത്. ആ P യുടെ അര്‍ത്ഥം അല്‍പ്പത്തരം (pettiness) പരിഭവം (peeve) എന്നൊക്കെയാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പക്ഷെ സ്വാതന്ത്ര്യ സമരത്തിലെ നെഹ്‌റുവിന്റെ മഹത്തായ സംഭാവനകളെ,  ഒരു ജനാധിപത്യ മതേതര രാജ്യമാക്കി ഇന്ത്യയെ മാറ്റുന്നതിലും രാജ്യത്ത് പുരോഗമനപരവും ശാസ്ത്രീയവുമായ അടിത്തറ കെട്ടിപ്പടുക്കുന്നതിലും അദ്ദേഹം വഹിച്ച  മഹത്തായ സംഭാവനകളെ മായ്ച് കളയാന്‍ മോദിക്ക് ഒരിക്കലും കഴിയില്ല. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എല്ലാം മോദിയുടെയും അദ്ദേഹത്തിന്റെ സ്തുതിപാടകരുടെയും ആക്രമണത്തിന് വിധേയമായികൊണ്ടിരികുകയാണ്. എന്നാല്‍ എത്ര തന്നെ ആക്രമിക്കാന്‍ നോക്കിയാലും ഇല്ലാതാക്കാന്‍ ശ്രമിച്ചാലും  ജവഹര്‍ലാല്‍ നെഹ്രുവിന്റെ പൈതൃകം അതേപടി നിലനില്‍ക്കും. അതു കാണാനായി ലോകം വരി നില്‍ക്കും. തലമുറകളെ അത് പ്രചോദിപ്പികുക തന്നെ ചെയ്യും '- ജയ്‌റാം രമേശ് പറഞ്ഞു. 77-ാം സ്വാതന്ത്ര്യദിനത്തിലാണ് NMML ന്റെ പേര് PMML എന്നാക്കി മാറ്റിയത്.

Contact the author

National Desk

Recent Posts

National Desk 18 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 22 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More