കൊച്ചി: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ കൈതോലപ്പായ ആരോപണം ഭാവനയില്‍ വിരിഞ്ഞ വെറും കെട്ടുകഥ മാത്രമാണെന്ന് മന്ത്രി പി രാജീവ്. ശക്തിധരന്റെ ആരോപണത്തില്‍ വസ്തുതയുടെ ഒരു കണിക പോലുമില്ലെന്നും തെളിവുണ്ടെങ്കില്‍ അദ്ദേഹമത് പൊലീസിന് മുന്നില്‍ ഹാജരാക്കണമെന്നും മന്ത്രി പറഞ്ഞു. കൈതോലപ്പായില്‍ 2.35 കോടി രൂപ കൊണ്ടുപോയത് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി രാജീവുമാണെന്ന് വ്യക്തമാക്കി ജി ശക്തിധരന് ഇന്ന് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരുളള ദേശാഭിമാനി ഓഫീസില്‍ നിന്ന് രണ്ടുകോടി 35 ലക്ഷം രൂപ രണ്ടുദിവസം അവിടെ താമസിച്ച് സമാഹരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് ആണെന്നും അത് തിരുവനന്തപുരത്തെ എ കെ ജി സെന്ററില്‍ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായ മന്ത്രി പി രാജീവും ആണെന്ന് താന്‍ തുറന്നെഴുതിയിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്നാണ് ജി ശക്തിധരന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിച്ചത്.