ഡല്‍ഹി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ 53 അംഗ സംഘത്തെ നിയോഗിച്ച് സി ബി ഐ. ഇതില്‍ 29 പേര് വനിതകളാണ്. അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഡി ഐ ജി റാങ്കുളള മൂന്ന് ഉദ്യോഗസ്ഥരില്‍ രണ്ടുപേരും വനിതകളാണ്. ഇവരാണ് മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ അന്വേഷിക്കുക. 11 കേസുകളാണ് സി ബി ഐ അന്വേഷിക്കുക. എസ് പി റാങ്കുളള ഒരു ഉദ്യോഗസ്ഥനും സംഘത്തിലുണ്ട്. അന്വേഷണ സംഘം ഉടന്‍ തന്നെ ഇരകളുടെ മൊഴി രേഖപ്പെടുത്തും. എത്രയും വേഗം കേസന്വേഷണം പൂര്‍ത്തിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മണിപ്പൂരില്‍ ക്യാംപ് ചെയ്ത് വിശദമായ അന്വേഷണം നടത്താനാണ് സി ബി ഐയുടെ ലക്ഷ്യമിടുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സി ബി ഐയുടെ വിവിധ യൂണിറ്റുകളില്നിന്നുളള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. ലവ്ലി കട്യാര്‍, നിര്‍മ്മലാ ദേവി, മോഹിത് ഗുപ്ത എന്നിവരാണ് ഡി ഐ ജി റാങ്കിലുളള ഉദ്യോഗസ്ഥര്‍. സി ബി ഐ ജോയിന്റ് ഡയറക്ടര്‍ ഘനശ്യാം ഉപാധ്യായയാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. എല്ലാ ഉദ്യോഗസ്ഥരും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതും ഘനശ്യാം ഉപാധ്യായ് മുന്‍പാകെയാണ്.
അതേസമയം, മാസങ്ങളായി തുടരുന്ന കലാപത്തിന് ഇന്നും ശമനമില്ല. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ആക്രമണം തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഇന്നലെ രണ്ടിടങ്ങളില്‍ വെടിവയ്പ്പുണ്ടായി. നാല് ജില്ലകളില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്.