പെരുമ്പാവൂര്‍: ആനക്കൊമ്പ് കേസില്‍ നടന് മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള പ്രതികള്‍ നവംബര്‍ മൂന്നിന് നേരിട്ട് ഹാജരാകണമെന്ന് കോടതി. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ കോടതി തളളി. ആനക്കൊമ്പ് കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. 2011-ലാണ് മോഹന്‍ലാലിന്റെ എറണാകുളം തേവരയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ രണ്ടുജോഡി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തു. എന്നാല്‍ ആനക്കൊമ്പുകള്‍ താന്‍ കെ കൃഷ്ണകുമാര്‍ എന്നയാളില്‍നിന്നും പണംകൊടുത്ത് വാങ്ങിയതാണ് എന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. ഇത് അംഗീകരിച്ച് നിയമം പരിഷ്കരിച്ച് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ മോഹന്‍ലാലിന് അനുമതി നല്കി. തുടര്‍ന്ന് വന്ന എല്‍ഡിഎഫ് സര്‍ക്കാരും മോഹന്‍ലാലിനെതിരായ കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് ഹര്‍ജി നല്‍കുകയായിരുന്നു.