സ്ഥാനാര്‍ത്ഥികളില്‍ സമ്പന്നന്‍ ജെയ്ക്ക്; ചാണ്ടി ഉമ്മന് സ്വന്തമായി വീടോ സ്ഥലമോ ഇല്ല

കോട്ടയം: പുതുപ്പളളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ്-എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ആകെ 15,98,600 രൂപയുടെ സ്വത്തുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. എട്ട് ബാങ്കുകളിലായാണ് 15 ലക്ഷം രൂപ നിക്ഷേപിച്ചിരിക്കുന്നത്. മാസവരുമാനം ഇരുപത്തി അയ്യായിരം രൂപയാണെന്നും 12.72 ലക്ഷം രൂപ വായ്പ്പയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ചാണ്ടി ഉമ്മന് സ്വന്തമായി ഭൂമിയോ വാഹനമോ കെട്ടിടങ്ങളോ ഇല്ല. ആഭരണങ്ങളുമില്ല. കൈവശം പതിനയ്യായിരം രൂപയാണുളളത്. റാന്നി, ഏനാത്ത്, തിരുവനന്തപുരം സ്റ്റേഷനുകളിലായി 3 കേസുകളില്‍ പ്രതിയാണ്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് രണ്ട് സ്‌റ്റേഷനുകളില്‍ കേസ്. അന്യായമായി സംഘം ചേര്‍ന്നതിനാണ് ഫോര്‍ട്ട് സ്‌റ്റേഷനില്‍ കേസ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന് 2.06 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. മണര്‍കാട്, വെളളൂര്‍ വില്ലേജുകളിലെ ഭൂമിയും മണര്‍കാട് പഞ്ചായത്തിലെ കെട്ടിടങ്ങളുമുള്‍പ്പെടെയാണിത്. പണമായി കയ്യിലും ബാങ്കിലുമായുളളത് 1,07,956 രൂപയാണ്. ഭാര്യ ഗീതുവിന് നിക്ഷേപവും മറ്റുമായി 5,55,582 രൂപയുടെ ആസ്തിയുണ്ട്. ജെയ്ക്കിന് ബാങ്കിലും കെഎസ്എഫ്ഇയിലുമായി 7.11 ലക്ഷം വ്യക്തിഗത വായ്പാ ബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ജെയ്ക്ക് സി തോമസിന്റെ പേരില്‍ ചാലക്കുടി, വളളിക്കുന്നം, കോട്ടയം വെസ്റ്റ്, കോട്ടയം ഗാന്ധിനഗര്‍ എന്നീ സ്‌റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളുണ്ട്. കലാപാഹ്വാനം, മാരകായുധങ്ങളുമായി സംഘംചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സര്‍ക്കാരുദ്യോഗസ്ഥനെ തടഞ്ഞുവെക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More