'ദൈവത്തെ കൊണ്ട് നിറുത്തിവിട്ടാലും കുമ്പിടമാട്ടേന്‍'; ചര്‍ച്ചയായി കമല്‍ഹാസന്റെ പ്രസംഗം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലില്‍ വീണ് വണങ്ങുന്ന സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. രജനീകാന്തിന്റെ നടപടിയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപേരാണ് രംഗത്തെത്തുന്നത്. ഈ പശ്ചാത്തലത്തില്‍ നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍ നടത്തിയ പ്രസംഗമാണ് വൈറലാവുന്നത്. 'നാളെ ഏതെങ്കിലുമൊരു മന്ത്രശക്തിയുളള സ്വാമി ദൈവത്തെ മുന്നില്‍ കൊണ്ട് നിര്‍ത്തിയാല്‍ അവരെ കൈകൊടുത്ത് വരവേല്‍ക്കും. എന്നാല്‍ അവര്‍ക്കുമുന്നില്‍ തല കുനിക്കില്ല'-എന്ന് കമല്‍ ഹാസന്‍ പറയുന്ന വീഡിയോയാണ് വൈറലാവുന്നത്. 2015-ല്‍ പുറത്തിറങ്ങിയ പൂങ്കാവനം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ കമല്‍ ഹാസന്‍ നടത്തിയ പ്രസംഗമാണിത്. 

ലക്‌നൗവിലുളള യോഗിയുടെ വസതിയിലെത്തിയപ്പോഴാണ് രജനീകാന്ത് അദ്ദേഹത്തിന്റെ കാലില്‍ വീണ് വണങ്ങിയത്. രജനീകാന്ത് ചിത്രം ജയിലര്‍ ഇരുവരും ഒന്നിച്ച് കണ്ടതായും റിപ്പോര്‍ട്ടുണ്ട്. രജനീകാന്തിന്റെ പ്രവൃത്തി അങ്ങേയറ്റം മോശമായിപ്പോയെന്നും അദ്ദേഹം തമിഴ് ജനതയെ നാണം കെടുത്തിയെന്നുമാണ് സമൂഹമാധ്യമങ്ങളിലുയരുന്ന വിമര്‍ശനം. രജനീകാന്തില്‍നിന്ന് ഇങ്ങനൊരു നടപടി പ്രതീക്ഷിച്ചില്ലെന്ന് കമന്റ് ചെയ്യുന്നവരുമുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതിനിടെ രജനീകാന്തിന്റെ തന്നെ ചിത്രമായ കാലയിലെ രംഗങ്ങളും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. ചിത്രത്തിലെ ഒരു രംഗത്തില്‍ പെണ്‍കുട്ടി നായക കഥാപാത്രമായ രജനീകാന്തിന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങാനായി വരുന്ന സീനുണ്ട്. അതില്‍ കാലുപിടിക്കുന്നതില്‍നിന്ന് പെണ്‍കുട്ടിയെ വിലക്കുന്ന നായകന്‍ കാലുപിടിക്കേണ്ട, നമസ്‌തേ പറഞ്ഞാല്‍ മതിയെന്നാണ് പറയുന്നത്. റീലില്‍നിന്ന് റിയാലിറ്റിയിലേക്ക് വരുമ്പോള്‍ ഈ സീനിലെ രാഷ്ട്രീയം രജനി മറന്നെന്നാണ് ചിലര്‍ പറയുന്നത്. 51 കാരനായ യോഗിയുടെ കാല്‍ക്കല്‍ 72-കാരനായ രജനീകാന്ത് വീഴുന്നതിന് പ്രായത്തിന്റെ ന്യയീകരണം പോലും പറയാനാവില്ലെന്നും യോഗിക്ക് എട്ടുവയസുളളപ്പോള്‍ രജനീകാന്ത് തമിഴ്‌നാട്ടില്‍ സൂപ്പര്‍സ്റ്റാറായിരുന്നെന്നുമാണ് മറ്റൊരു കമന്റ്.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More