അജിത് പവാറിന്റെ വീട്ടിലേക്കുളള വഴി ഇഡി ഇപ്പോള്‍ മറന്നു; പരിഹാസവുമായി കനയ്യ കുമാര്‍

മുംബൈ: അജിത് പവാറിന്റെ വീട്ടിലേക്കുളള വഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇപ്പോള്‍ മറന്നെന്ന് കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍. ഇഡി ഇപ്പോള്‍ ഉറക്ക ഗുളിക കഴിച്ച് ഉറങ്ങുകയാണെന്നും ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് പിന്നീടൊരിക്കലും അന്വേഷണ ഏജന്‍സികളെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും കനയ്യ കുമാര്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 79-ാം ജന്മവാര്‍ഷികത്തില്‍ കോണ്‍ഗ്രസ് മഹാരാഷ്ട്രയിലെ കോലാപൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഇഡി ഇപ്പോള്‍ ഇലക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബിജെപിയാണ്. ഒരാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ തെറ്റുകാരനാണ്. ബിജെപിയില്‍ ചേര്‍ന്നതുകൊണ്ടുമാത്രം ചെയ്ത തെറ്റ് ശരിയാവില്ല. ഇഡി പോലുളള അന്വേഷണ ഏജന്‍സികളെ അയച്ച് ഭയപ്പെടുത്തി ബിജെപിയില്‍ ചേര്‍ക്കുന്ന സമീപനമാണ് ഇപ്പോഴുളളത്. ബിജെപിയില്‍ ചേര്‍ന്നുകഴിഞ്ഞാല്‍ അവര്‍ ചെയ്ത തെറ്റുകളെല്ലാം പൊറുക്കപ്പെടുന്നു. അജിത് പവാറിന്റെ വീട്ടിലേക്കുളള വഴി ഇഡി മറന്നിരിക്കും. ഇപ്പോള്‍ ഇഡി ഉറക്കഗുളിക കഴിച്ച് ഉറക്കത്തിലാണ്'- കനയ്യ കുമാര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഹുല്‍ ഗാന്ധിക്കെതിരെ കുടുംബ വാഴ്ച്ച ആരോപിക്കുന്നവര്‍ സ്വന്തം കാര്യത്തില്‍ അജ്ഞത കാണിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. 'സ്മൃതി ഇറാനിയുടെ മകള്‍ ഗോവയില്‍ റസ്‌റ്റോറന്റ് തുറക്കുന്നു. അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. അമിത് ഷായുടെ മകന്‍ ബി സി ബി ഐ സെക്രട്ടറിയാകുന്നത് എങ്ങനെയാണ്? എന്നിട്ടും അവര്‍ രാഹുല്‍ ഗാന്ധിയുടെ കുടുംബവാഴ്ച്ചയെ പറ്റിയാണ് പറയുന്നത്. കോണ്‍ഗ്രസിലെ സ്വജനപക്ഷപാതത്തിന് ഉദാഹരണമായാണ് അവര്‍ നേരത്തെ ജ്യോതിരാദിത്യ സിന്ധ്യയെ ഉദാഹരിച്ചിരുന്നത്. അദ്ദേഹം ബിജെപിയില്‍ എത്തിയതോടെ വിശുദ്ധനായി'- കനയ്യ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More