'മുഖ്യമന്ത്രി ഇരട്ടച്ചങ്കനല്ല, ഓട്ടച്ചങ്കന്‍, അദ്ദേഹത്തിന് ജനങ്ങളെയും മാധ്യമങ്ങളെയും പ്രതിപക്ഷത്തെയുമെല്ലാം ഭയമാണ്- വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത്രയേറേ ജനങ്ങളെയും മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും ഭയപ്പെടുന്ന മുഖ്യമന്ത്രി വേറെയില്ലെന്നും അദ്ദേഹം ഇരട്ടച്ചങ്കനല്ല, ഓട്ടച്ചങ്കനാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷം തെളിവുകള്‍ സഹിതം ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ ധൈര്യമില്ലെന്നും അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണ്ടുകിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കുന്നതിനുളള അവസരമാണ് പുതുപ്പളളി ഉപതെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പളളിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'മാസപ്പടി വിവാദമുള്‍പ്പെടെ ആറ് സുപ്രധാന അഴിമതി ആരോപണങ്ങളാണ് ഞങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ആറ് അഴിമതികളുടെയും പുറകില്‍ മുഖ്യമന്ത്രിയുണ്ട്. ഞങ്ങള്‍ തെളിവുകള്‍ സഹിതം ഉന്നയിച്ചിട്ടും മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമില്ല. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാന്‍ ഭയപ്പെടുന്നു, ജനങ്ങളെ കാണാന്‍ ഭയപ്പെടുന്നു. മാധ്യമങ്ങളെ പേടിച്ച് വിരണ്ടുനടക്കുന്ന കേരളത്തിലെ ആദ്യമുഖ്യമന്ത്രിയെന്ന സ്ഥാനം ഞങ്ങള്‍ പിണറായി വിജയന് നല്‍കുകയാണ്. ഇതാണോ നിങ്ങളുടെ ഇരട്ടച്ചങ്കന്‍. ഇത് ഓട്ടച്ചങ്കനാണ്. അദ്ദേഹം ആകാശവാണിയാണ്. ആകാശവാണി വിജയന്‍ ചോദ്യം ചോദിക്കാന്‍ അവസരം കൊടുക്കില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയുമില്ല'- വി ഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആരോപണം ഉന്നയിക്കുന്നവര്‍ക്ക് മരുന്ന് കൊടുക്കണമെന്നാണ് മരുമകന്‍ മുഹമ്മദ് റിയാസ് പറയുന്നതെന്നും അധികാരത്തിന്റെ അഹങ്കാരം തലയ്ക്കുപിടിച്ചതുകൊണ്ടാണ് അങ്ങനെ പറയാന്‍ മന്ത്രിക്ക് ധൈര്യം കിട്ടിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊതുമരാമത്ത് മന്ത്രി മന്ത്രിസഭയില്‍ മറ്റ് മന്ത്രിമാര്‍ക്ക് ഉളളതിനേക്കാള്‍ അമിതാധികാരങ്ങള്‍ കയ്യാളുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More