ആത്മകഥാ വിവാദം: പാര്‍ട്ടിക്കോ കെ കെ ശൈലജയ്‌ക്കോ ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്ന് ഇപി ജയരാജന്‍

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ സിലബസില്‍ സിപിഎം നേതാവ് കെ കെ ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തിയ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. പാര്‍ട്ടിക്കോ കെ കെ ശൈലജയ്‌ക്കോ ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു. ആരാണ് ഇത് ചെയ്‌തെന്ന് സര്‍വ്വകലാശാല അന്വേഷിക്കണമെന്നും സര്‍ക്കാരിനെയും സര്‍വ്വകലാശാലയെയും പരിഹസിക്കാന്‍ ശ്രമിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സര്‍വ്വകലാശാലയുടെ സിലബസിലും ഇടതുപക്ഷ മുന്നണി ഇടപെടാറില്ലെന്നും ഇപി വ്യക്തമാക്കി.

കണ്ണൂര്‍ സര്‍വ്വകലാശാല എം എ ഇംഗ്ലീഷ് സിലബസിലാണ് കെ കെ ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'മൈ ലൈഫ് ആസ് എ കൊമ്രേഡ്' എന്നാണ് ആത്മകഥയുടെ പേര്. ഒന്നാം സെമസ്റ്ററിലെ 'ലൈഫ് റൈറ്റിംഗ്' എന്ന പേപ്പറിലാണ് ആത്മകഥ പഠിക്കാനുളളത്. ഗാന്ധിജി, ഡോ. ബി ആര്‍ അംബേദ്കര്‍ എന്നിവരുടെ ആത്മകഥകള്‍ക്കൊപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും ഉള്‍പ്പെടുത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ സിലബസില്‍ തന്റെ ആത്മകഥ ഉള്‍പ്പെടുത്തിയതിനോട് യോജിക്കുന്നില്ലെന്ന് വ്യക്തമാക്കി കെ കെ ശൈലജയും രംഗത്തെത്തിയിരുന്നു. സര്‍വ്വകലാശാലയുടെ സിലബസില്‍ തന്റെ പുസ്തകം ഉള്‍പ്പെടുത്തണമെന്ന് താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ലെന്നും അതുള്‍പ്പെടുത്തിയതിനോട് താല്‍പ്പര്യമില്ലെന്നും അതിനോട് ജോയിക്കുന്നില്ലെന്നും കെ കെ ശൈലജ പറഞ്ഞു. തനിക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നും അവര്‍ വ്യക്തമാക്കി. 

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 14 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More