കൊച്ചി: മറുനാടന്‍ മലയാളി ചാനല്‍ ഉടമ ഷാജന് സ്കറിയ അറസ്റ്റില്‍. ബിഎസ്എന്‍എല്ലിന്റെ ടെലിഫോണ്‍ ബില്ലുകള്‍ വ്യാജമായി നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. ഡല്‍ഹിയില്‍ താമസിക്കുന്ന മലയാളിയായ രാധാകൃഷ്ണന് എന്നയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃക്കാക്കര പൊലീസ് നിലമ്പൂരെത്തിയാണ് ഷാജന് സ്കറിയയെ അറസ്റ്റ് ചെയ്തത്. നിലമ്പൂരില്‍ ചോദ്യംചെയ്യല്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ഇയാളെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. മതവിദ്വേഷക്കേസിലാണ് നിലമ്പൂര്‍ സ്റ്റേഷനില്‍ ഹാജരായത്. ഈ കേസില്‍ ഷാജന് സ്കറിയയെ ജാമ്യത്തില്‍ വിട്ടയച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഷാജന് സ്കറിയ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇന്ന് രാവിലെ നിലമ്പൂര്‍ എസ്എച്ച്ഒയ്ക്കു മുന്നില്‍ ഹാജരാകണമെന്നായിരുന്നു കോടതി നിര്‍ദേശം. വീഴ്ച്ച വരുത്തിയാല്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഷാജന് സ്കറിയ പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് പി വി അന്‍വര്‍ എംഎല്‍എയും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനന്ത്രിക്കും അന്‍വര്‍ ഇമെയില്‍ വഴി പരാതി നല്‍കിയിരുന്നു.