ജയ്ശ്രീറാമെന്നും ഭാരത് മാതാ കീ ജയ് എന്നും പറഞ്ഞ് വരുന്നവര്‍ക്ക് വോട്ടുചെയ്യരുത്- വരുണ്‍ ഗാന്ധി

ലക്‌നൗ: ജയ്ശ്രീറാമെന്നും ഭാരത് മാതാ കീ ജയ് എന്നും പറഞ്ഞ് വരുന്നവര്‍ക്ക് വോട്ടുചെയ്യരുതെന്ന് ബിജെപി നേതാവും എംപിയുമായ വരുണ്‍ ഗാന്ധി. സ്വന്തം തലച്ചോര്‍ പ്രയോഗിച്ചുവേണം ആര്‍ക്ക് വോട്ടുചെയ്യണമെന്ന് തീരുമാനിക്കാനെന്നും അദ്ദേഹം പറഞ്ഞു. തന്റെ മണ്ഡലമായ പിലിബിത്തില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ആര്‍ക്കും വോട്ടുചെയ്യൂ. പക്ഷെ നിങ്ങളുടെ തലച്ചോര്‍ ഉപയോഗിച്ച ശേഷമേ അത് പാടുളളു. ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം എന്ന വിളികള്‍ കേട്ട് വോട്ടുചെയ്യരുത്. കാരണം, അതിനുശേഷം നിങ്ങള്‍ വെറുമൊരു നമ്പറായി മാറും. നിങ്ങള്‍ അങ്ങനെ വെറും നമ്പറായി മാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'- വരുണ്‍ ഗാന്ധി പറഞ്ഞു. 

പരിപാടിക്കിടെ വരുണ്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരോക്ഷമായി പരിഹസിക്കുകയും ചെയ്തു. താന്‍ പ്രസംഗിക്കുന്നതിനിടെ അടുത്തുനിന്ന സന്യാസിയുടെ ഫോണിലേക്ക് കോള്‍ വന്നപ്പോള്‍, സന്യാസി വരുംകാലത്ത് മുഖ്യമന്ത്രിയാകില്ലെന്ന് ആരുകണ്ടു എന്നാണ് വരുണ്‍ ഗാന്ധി പറഞ്ഞത്. തന്റെ പ്രസംഗത്തില്‍ ഗാന്ധി കുടുംബത്തെയും അദ്ദേഹം പ്രശംസിച്ചു. മധുരമായി സംസാരിച്ച് വോട്ട് തട്ടിയെടുക്കുന്നവരെപ്പോലെയല്ല ഗാന്ധി കുടുംബമെന്നാണ് വരുണ്‍ പറഞ്ഞത്. 

ബിജെപിക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുമെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്നയാളാണ് വരുണ്‍ ഗാന്ധി. നേരത്തെ, കര്‍ഷക സമരം, ലഖിംപൂര്‍ കൂട്ടക്കൊല, പാചക വാതക വിലവര്‍ധന, അഗ്നിപഥ് പദ്ധതി, യുക്രൈന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി വരുണ്‍ രംഗത്തെത്തിയിരുന്നു. 

Contact the author

National Desk

Recent Posts

National Desk 17 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 23 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More