ബിജെപിക്ക് പിന്തുണയെന്ന വാര്‍ത്ത തെറ്റ്; പുതുപ്പളളിയിലും സമദൂരമെന്ന് എന്‍എസ്എസ്‌

കോട്ടയം: എന്‍എസ്എസ് ചരിത്രത്തിലാദ്യമായി സമദൂര സിദ്ധാന്തം ഉപേക്ഷിച്ചുവെന്നും പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചുവെന്നുമുളള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പുതുപ്പളളി നിയമസഭാ തെരഞ്ഞെടുപ്പിലും രാഷ്ട്രീയമായി സമദൂര നിലപാടുതന്നെയാണ് എന്‍എസ്എസിനുളളതെന്നും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

'എന്‍എസ്എസിന്റെ പ്രഖ്യാപിത നിലപാടാണ് സമദൂരം. അതുപേക്ഷിച്ചിട്ടില്ല. എന്‍എസ്എസ് ചരിത്രത്തിലാദ്യമായി സമദൂരം നിലപാട് ഉപേക്ഷിച്ചുവെന്നും ബിജെപിയെ പിന്തുണച്ചുവെന്നും ഒരു ഓണ്‍ലൈന്‍ ചാനലില്‍ വന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണ്. പുതുപ്പളളി ഉപതെരഞ്ഞെടുപ്പിലും എന്‍എസ്എസിന് സമദൂര നിലപാടാണുളളത്. എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അവരുടേതായ രാഷ്ട്രീയത്തില്‍ വിശ്വസിക്കാനും വോട്ടുചെയ്യാനും അവകാശമുണ്ട്. അതുകൊണ്ട് എന്‍എസ്എസ് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്ക് പിന്തുണ നല്‍കിയെന്ന് അര്‍ത്ഥമില്ല'- സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മിത്ത് വിവാദത്തിന്റെയും നാമജപ ഘോഷയാത്രയുടെയും പശ്ചാത്തലത്തിലാണ് പുതുപ്പളളിയില്‍ എന്‍എസ്എസ് ബിജെപിയെ പിന്തുണയ്ക്കുമെന്ന തരത്തില്‍ അഭ്യൂഹമുയര്‍ന്നത്. കഴിഞ്ഞ ദിവസം പുതുപ്പളളിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കായി പ്രചരണത്തിനെത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഗണേശവിഗ്രഹം സമ്മാനിച്ചതും അഭ്യൂഹം ശക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 20 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More