'ഒരു വിഷനോടു കൂടിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്' -മന്ത്രി മുഹമ്മദ് റിയാസിനെ പുകഴ്ത്തി ജയറാം

കോഴിക്കോട്: സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ പുകഴ്ത്തി നടന്‍ ജയറാം. ഒരു വിഷനോടു കൂടി പ്രവര്‍ത്തിക്കുന്നയാളാണ് മുഹമ്മദ് റിയാസെന്ന് ജയറാം പറഞ്ഞു. സിനിമാ ടൂറിസം, വാട്ടര്‍ ടൂറിസം, കാരവന്‍ ടൂറിസം തുടങ്ങി ശ്രദ്ധേയമായ ആശയങ്ങള്‍ നടപ്പിലാക്കാന്‍ മന്ത്രി ശ്രദ്ധിക്കുന്നുണ്ടെന്നും ടൈം മാഗസിന്‍ ഉള്‍പ്പെടെയുളള രാജ്യാന്തര പ്രസിദ്ധീകരണങ്ങള്‍ ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തിയത് ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായാണെന്നും ജയറാം പറഞ്ഞു. സര്‍ക്കാര്‍ കോഴിക്കോട്ട് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജയറാം പറഞ്ഞത്:

ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഏഴ് വേദികളിലായി കോഴിക്കോടിന്റെ മണ്ണില്‍ എത്ര മനോഹരമായാണ് മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഓണപ്പരിപാടികള്‍ സംഘടിപ്പിച്ചത്. ഇങ്ങനെ ഈ പരിപാടികള്‍ ഓര്‍ഗനൈസ് ചെയ്ത ബഹുമാനപ്പെട്ട ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിനും അദ്ദേഹത്തിന്റെ ടീമിനും ബിഗ് സല്യൂട്ട്. എന്റെ പഴയ കൂട്ടുകാരനോടാണ് ഇനി പറയുന്നത്. മന്ത്രിയാവുന്നതിനൊക്കെ മുന്‍പുളള എന്റെ പഴയ കാല സുഹൃത്ത്, അദ്ദേഹം അതുപോലൊരു വിഷനോടു കൂടി പ്രവര്‍ത്തിക്കുന്നതുകൊണ്ടാവാം ടൈംസ് മാഗസിന്‍ ലോകത്തില്‍ കണ്ടിരിക്കേണ്ട 51 സ്ഥലങ്ങളില്‍ ഒന്നായി നമ്മുടെ കേരളവുമെത്തിയത്. വാട്ടര്‍ ടൂറിസം, സിനിമാ ടൂറിസം, കാരവന്‍ ടൂറിസം ഇങ്ങനെ ഒരുപാട് ആശയങ്ങളുമായാണ് അദ്ദേഹം മുന്നോട്ടുപോകുന്നത്. ഓരോ കാര്യങ്ങളും അദ്ദേഹം സ്വന്തമായെടുക്കുന്ന തീരുമാനങ്ങളല്ല, ഒരുപാട് ആളുകളുമായി ആലോചിച്ച് എടുക്കുന്ന തീരുമാനങ്ങളാണ്. എനിക്ക് തോന്നുന്നു, അടുത്ത ഒന്നു രണ്ട് വര്‍ഷങ്ങള്‍ക്കുളളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക്  ആളുകള്‍ ഷൂട്ടിംഗിന് വരാനുളള സിനിമാ ടൂറിസത്തിന്റെ വലിയ പദ്ധതിയാണ് അദ്ദേഹത്തിന്റെ മനസിലുളളത്. ഇത് അദ്ദേഹം ഒറ്റയ്ക്ക് വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാര്യമല്ല, എന്നോട് എത്രയോ പ്രാവശ്യം ഫോണില്‍ വിളിച്ച് ചോദിച്ചുണ്ട്, ഇങ്ങനെ ചെയ്താല്‍ നന്നാവുമോ, അങ്ങനെ ചെയ്താല്‍ ശരിയാവുമോ എന്നൊക്കെ. അറിയാത്ത കാര്യങ്ങള്‍ അറിയുന്നവരോട് ചോദിച്ചു മനസിലാക്കാനുളള മനസുണ്ട് അദ്ദേഹത്തിന്. ടൈംസ് മാഗസിന്റെ 51 ഇടങ്ങളില്‍ ഒന്നായി ഞങ്ങളുടെ കൊച്ചു കേരളത്തെയും ചേര്‍ത്ത എന്റെ ബാല്യകാല സുഹൃത്ത് മുഹമ്മദിന് ജയറാമിന്റെ ബിഗ് സല്യൂട്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More