ജെയ്ക്കിന്റെ പങ്കാളിക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു- ചാണ്ടി ഉമ്മന്‍

പുതുപ്പളളി: സൈബര്‍ ആക്രമണങ്ങളെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പുതുപ്പളളി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന്റെ പങ്കാളിക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ താന്‍ അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണം നടത്തുമെന്ന് താന്‍ കരുതുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

'ജെയ്ക്ക് സി തോമസിന്റെ പങ്കാളിക്കെതിരായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. കോണ്‍ഗ്രസുകാര്‍ അങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. സൈബര്‍ ആക്രമത്തോട് യോജിപ്പില്ല. കഴിഞ്ഞ 20 വര്‍ഷമായി ഞാനും കുടുംബവും നിരന്തരം സൈബര്‍ ആക്രമണത്തിന് ഇരയാണ്. എന്റെ പിതാവിന് കൃത്യമായ ചികിത്സ നല്‍കിയെന്ന് മകനെന്ന നിലയില്‍ ഞാന്‍ ഉറപ്പിച്ചു പറയുന്നു. അദ്ദേഹത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട വ്യാജ ശബ്ദരേഖകള്‍ പ്രചരിപ്പിച്ചത് ഇടത് കേന്ദ്രങ്ങളാണ്. വ്യാജ ആരോപണങ്ങളെ പുതുപ്പളളിക്കാര്‍ തളളിക്കളയും' - ചാണ്ടി ഉമ്മന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ജെയ്ക്ക് സി തോമസിന്റെ പങ്കാളി ഗീതു പൊലീസില്‍ പരാതി നല്‍കിയിരുന്നു. കോട്ടയം എസ്പിക്കാണ് ഗീതു പരാതി നല്‍കിയത്. കോണ്‍ഗ്രസ് അനുകൂല പ്ലാറ്റ്‌ഫോമുകളില്‍നിന്നാണ് തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നതെന്നും കടുത്ത മനോവിഷമം ഉണ്ടായതിനാലാണ് പരാതി നല്‍കിയതെന്നും ഗീതു പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More