പുതുപ്പള്ളിയില്‍ എ കെ ആന്റണി പോലും രാഷ്ട്രീയം പറഞ്ഞില്ല - എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പുതുപ്പള്ളിയില്‍ എ കെ ആന്റണി പോലും രാഷ്ട്രീയം പറഞ്ഞില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. വെറും സഹതാപം മാത്രമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും പറയാന്‍ ഉണ്ടായിരുന്നത്. എന്നാല്‍, എല്‍ഡിഎഫ് പറഞ്ഞതത്രയും രാഷ്ട്രീയമാണ്. പിണറായി സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് എന്നും ഗോവിന്ദന്‍ പറഞ്ഞു. കൈരളി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതുപ്പള്ളി വര്‍ഗീയതയ്‌ക്കെതിരെ നിലപാട് സ്വീകരിക്കും. പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടും. വിജയം ജെയ്ക്കിനൊപ്പമാണെന്നും ഗോവിന്ദന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ വ്യക്തിത്വം ഹനിക്കുന്നതൊന്നും എല്‍ഡിഎഫ് ചെയ്തിട്ടില്ല. കോണ്‍ഗ്രസ് വര്‍ഗീയതയോട് എടുത്ത മൃദുനിലപാട് ചര്‍ച്ചയാക്കിയിട്ടുണ്ട്. സംസ്ഥാനത്തോടുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ അവഗണനയും, അതിനെയും അതിജീവിച്ചുകൊണ്ട് കേരളം നടത്തുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാക്കിയിട്ടുണ്ട്. അതെല്ലാം പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ വിലയിരുത്തും. അവര്‍ സര്‍ക്കാറിനൊപ്പം നില്‍ക്കും - അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പുതുപ്പള്ളി മണ്ഡലത്തിലെ പരസ്യപ്രചാരണം ഇന്നു വൈകിട്ട് ആറിന് അവസാനിക്കും. നാളെ നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. മറ്റന്നാൾ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. ഫലപ്രഖ്യാപനം എട്ടിന്. 

Contact the author

National Desk

Recent Posts

Web Desk 1 day ago
Keralam

'പൊലീസിന് പാര്‍ട്ടിയുടെ സമ്മര്‍ദ്ദമുണ്ട്'; നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍

More
More
News Desk 2 days ago
Keralam

മന്ത്രിമാര്‍ക്ക് മാസ ശമ്പളം കയ്യിൽ കിട്ടി; സര്‍ക്കാര്‍ ജീവനക്കാര്‍ ഇനിയും കാത്തിരിക്കണം

More
More
Muziriz Post 3 days ago
Keralam

സിദ്ധാര്‍ത്ഥന്റെ മരണം: മുഖ്യപ്രതിയടക്കം എല്ലാവരും പിടിയില്‍

More
More
Web Desk 4 days ago
Keralam

രാജ്യത്തുനിന്ന് വര്‍ഗീയത ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ- രമേശ് ചെന്നിത്തല

More
More
Web Desk 4 days ago
Keralam

സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണം; എസ് എഫ് ഐ നേതാക്കള്‍ കീഴടങ്ങി

More
More
Web Desk 4 days ago
Keralam

സമരാഗ്നി വേദിയില്‍ ദേശീയ ഗാനം തെറ്റിച്ച് പാടി പാലോട് രവി; പാടല്ലേ സിഡി ഇടാമെന്ന് ടി സിദ്ദിഖ്

More
More