പുതുപ്പള്ളിയില്‍ സര്‍ക്കാറിന്റെ മരണമണി മുഴങ്ങും; ചാണ്ടി ഉമ്മന്‍ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടും - ചെറിയാന്‍ ഫിലിപ്പ്

ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ വമ്പിച്ച ആദരവും, തിളച്ചു നിൽക്കുന്ന ഭരണ വിരുദ്ധ വികാരവും രണ്ടു തരംഗമായി പുതുപ്പള്ളിയില്‍ പ്രതിഫലിക്കുമെന്നും അതോടെ എൽഡിഎഫ് സർക്കാരിന്റെ മരണമണി മുഴങ്ങുമെന്നും ചെറിയാൻ ഫിലിപ്പ്. ഒരാഴ്ചയായി പുതുപ്പള്ളിയിലെ വിവിധ ജനവിഭാഗങ്ങളോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിഗമനമെന്നും അദ്ദേഹം പറഞ്ഞു. 'ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നിത്യ ശാന്തി നേരാൻ അദ്ദേഹത്തിന്റെ ജീവിക്കുന്ന സ്മാരകമായ ചാണ്ടി ഉമ്മനെ അരലക്ഷത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പുതുപ്പള്ളിക്കാർ വിജയിപ്പിക്കും'- എന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് പൂര്‍ണ്ണ രൂപത്തില്‍:

ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി നേരാൻ അദ്ദേഹത്തിന്റെ ജീവിക്കുന്ന സ്മാരകമായ ചാണ്ടി ഉമ്മനെ അരലക്ഷത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പുതുപ്പള്ളിക്കാർ വിജയിപ്പിക്കും. ഒരാഴ്ചയായി പുതുപ്പള്ളിയിലെ എട്ടു പഞ്ചായത്തുകളിൽ വിവിധ ജനവിഭാഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. 

2001-ൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ഒരാൾ എന്ന നിലയിൽ ഈ മണ്ഡലത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ഘടനയും പൊതുസ്വഭാവവും നന്നായറിയാം. ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ വമ്പിച്ച ആദരവും, തിളച്ചു നിൽക്കുന്ന ഭരണ വിരുദ്ധ വികാരവും രണ്ടു തരംഗമായി ബാലറ്റിൽ പ്രതിഫലിക്കും. ഇതോടെ എൽ. ഡി.എഫ് സർക്കാരിന്റെ മരണമണി മുഴങ്ങും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 21 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More