ഗ്രോ വാസു തീവ്രവാദിയല്ല, അദ്ദേഹത്തിനെതിരായ കേസ് പിന്‍വലിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്‌

തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗ്രോ വാസു തീവ്രവാദിയോ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടയാളോ കൊലപാതകിയോ അല്ലെന്നും മാവോയിസ്റ്റ് വേട്ടയെന്ന പേരില്‍ മനുഷ്യരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വെടിവെച്ച് കൊന്നതിനെതിരെ പരസ്യമായി പ്രതികരിച്ചുവെന്നതാണ് ഗ്രോ വാസുവിനെതിരായ കുറ്റമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിച്ച് ജാമ്യത്തിന് നിയമപരമായ സാഹചര്യമുണ്ടാക്കണമെന്നും അദ്ദേഹത്തോടുളള പൊലീസിന്റെ പെരുമാറ്റത്തില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

'വന്ദ്യവയോധികനായ ഗ്രോ വാസുവിന്റെ വായ് മൂടിക്കെട്ടുന്ന പൊലീസുകാരുടെ ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ കണ്ടു. 94 കാരനായ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുദ്രാവാക്യം വിളിക്കുന്നത് തടയാന്‍ അദ്ദേഹത്തിന്റെ കൈ ബലമായി പിടിച്ചുതാഴ്ത്തുകയാണ് അങ്ങയുടെ പൊലീസ്. തൊപ്പി കൊണ്ട് ഗ്രോ വാസുവിന്റെ മുഖം മറച്ചതും ഇതേ പൊലീസാണ്. മനസാക്ഷിയുളളവരെ വേദനിപ്പിക്കുന്ന കാഴ്ച്ചയാണത്. എന്താണ് ഗ്രോ വാസു ചെയ്ത തെറ്റ്? തീവ്രവാദിയോ കൊലപാതകിയോ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടയാളോ അല്ല. മാവോയിസ്റ്റ് വേട്ടെയെന്ന പേരില്‍ മനുഷ്യരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വെടിവെച്ച് കൊന്നതിനെതിരെ പരസ്യമായി പ്രതികരിച്ചുവെന്നതാണ് ഗ്രോ വാസുവിനെതിരായ കുറ്റം'- വി ഡി സതീശന്‍ പറഞ്ഞു.

51 വെട്ടിന് മനുഷ്യജീവനെടുത്തവരും രാഷ്ട്രീയ എതിരാളികളെ അരുംകൊല ചെയ്തവരും ആള്‍മാറാട്ടവും വ്യാജരേഖാ നിര്‍മ്മാണവും നടത്തുന്ന സിപിഎം ബന്ധുക്കളും പൊലീസ് കസ്റ്റഡിയിലും ജയിലിലും രാജകീയമായി വാഴുമ്പോഴാണ് ഒരു വന്ദ്യവയോധികനോട് കേരളാ പൊലീസ് അങ്ങേയറ്റം മനുഷ്യത്വരഹിതമായി പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭ അടിച്ചുതകര്‍ത്ത കേസടക്കം പ്രമാദമായ എത്രയോ കേസുകള്‍ എഴുതിത്തളളാന്‍ വ്യഗ്രത കാട്ടിയ സര്‍ക്കാരിന് ഗ്രോ വാസുവിന്റെ പേരിലുളള കേസ് പിന്‍വലിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

'ഗ്രോ വാസുവിന്റെ പ്രത്യയശാസ്ത്രത്തോട് വിയോജിപ്പുളളവരുണ്ടാകാം. എന്നാല്‍ 94-ാം വയസിലും അദ്ദേഹത്തിന്റെ ഉളളിലുളള പോരാട്ടവീര്യത്തെ അംഗീകരിച്ചേ മതിയാവൂ. നമ്മളില്‍ പലരുടെയും പ്രായത്തേക്കാള്‍ പൊതുപ്രവര്‍ത്തന പരിചയമുളളയാളാണ് ഗ്രോ വാസുവേട്ടന്‍. അങ്ങനൊരാളുടെ വായ മൂടിക്കെട്ടുന്ന, മുഖം മറയ്ക്കുന്ന, കൈപിടിച്ച് ഞെരിക്കുന്ന പൊലീസ് സേനയെക്കുറിച്ച് മുഖ്യമന്ത്രിയെന്ന നിലയില്‍ അങ്ങയ്ക്ക് മതിപ്പുണ്ടോ? അപമാനഭാരത്താല്‍ അങ്ങയുടെ തല താഴ്ന്നുപോകുന്നില്ലേ? ഇതാണ് താങ്കള്‍ ന്യായീകരിക്കുന്ന ആഭ്യന്തരവകുപ്പിന് കീഴിലെ പൊലീസ് എന്നോര്‍ത്ത് ലോകം ലജ്ജിച്ച് തലതാഴ്ത്തും. ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിച്ച് ജാമ്യത്തിന് നിയമപരമായ സാഹചര്യമുണ്ടാക്കണം. അദ്ദേഹത്തോടുളള പൊലീസിന്റെ പെരുമാറ്റത്തില്‍ മനുഷ്യത്വപരമായ സമീപനമുണ്ടാകണമെന്നും ആവശ്യപ്പെടുന്നു'- വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More