വിദ്വേഷം തുടച്ചുനീക്കി ഇന്ത്യ ഒന്നിക്കുന്നത് വരെ തന്റെ യാത്ര തുടരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഭാരത് ജോഡോ യാത്രയിലൂടെ ഐക്യവും സ്നേഹവും ഊട്ടിയുറപ്പിക്കാനായി വച്ച കോടിക്കണക്കിന് ചുവടുകൾ നല്ലൊരു നാളെയുടെ അടിത്തറപാകി. യാത്ര തുടരും - വിദ്വേഷം ഉന്മൂലനം ചെയ്യപ്പെടുന്നതുവരെ, ഇന്ത്യ ഒന്നിക്കുന്നത് വരെ. ഇത് എന്റെ വാക്കാണ്!' എന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.
ചരിത്രമിന്നുവരെ കണ്ടിട്ടില്ലാത്ത ജനമുന്നേറ്റമായിരുന്നു ഭാരത് ജോഡോ യാത്രയെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സുപ്രധാനമായ പല മാറ്റങ്ങളും കൊണ്ടുവരാന്‍ ജോഡോ യാത്രയ്ക്കായെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശും പ്രതികരിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
യാത്രയുടെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഇന്ന് രാജ്യത്തുടനീളം പദയാത്രകളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. വൈകുന്നേരം അഞ്ചിനും ആറിനും ഇടയിൽ നടക്കുന്ന കേരളത്തിലെ പദയാത്രകളുടെ സംസ്ഥാനതല ഉദ്ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും.