അപ്പയെപ്പോലെ പുതുപ്പളളിക്കാരുടെ കയ്യെത്തും ദൂരത്ത് ഞാനുണ്ടാകും- ചാണ്ടി ഉമ്മന്‍

പുതുപ്പളളി ഉപതെരഞ്ഞെടുപ്പിലെ വിജയം പിതാവ് ഉമ്മന്‍ചാണ്ടിയുടെ പതിമൂന്നാമത്തെ വിജയമായാണ് താന്‍ കണക്കാക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. ഇത് അപ്പയെ സ്‌നേഹിച്ച എല്ലാ പുതുപ്പളളിക്കാരുടെയും വിജയമാണെന്നും ജനങ്ങള്‍ തന്നിലര്‍പ്പിച്ച വിശ്വാസത്തിന് ഒരിക്കലും ഭംഗം വരുത്തില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം വരെ ജനങ്ങള്‍ക്ക് അടുത്ത് വന്ന് പ്രശ്‌നങ്ങള്‍ പറയാന്‍ ഉമ്മന്‍ചാണ്ടി അവരുടെ കയ്യെത്തും ദൂരത്ത് ഉണ്ടായിരുന്നെന്നും അതുപോലെ താനും പുതുപ്പളളിയുടെ കയ്യെത്തും ദൂരത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, എ കെ ആന്റണി, കെ സുധാകരന്‍, വി ഡി, സതീശന്‍, കെ സി വേണുഗോപാല്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. 

ചാണ്ടി ഉമ്മന്റെ വാക്കുകള്‍ 

ജനങ്ങള്‍ തങ്ങളുടെ തീരുമാനം അറിയിച്ചിരിക്കുകയാണ്. പുതുപ്പളളിയിലെ നല്ലവരായ എല്ലാ വോട്ടര്‍മാരോടുമുളള നന്ദി അറിയിക്കുന്നു. ഇത് അപ്പയുടെ 13-ാം വിജയമായാണ് ഞാന്‍ കണക്കാക്കുന്നത്. ഇത് അപ്പയെ സ്‌നേഹിക്കുന്ന എല്ലാ പുതുപ്പളളിക്കാരുടെയും വിജയമാണ്. നിങ്ങള്‍ എന്നിലര്‍പ്പിച്ച വിശ്വാസത്തിന് ഒരിക്കലും ഭംഗം വരുത്തില്ല. ഒരു വികസനത്തുടര്‍ച്ചയ്ക്കുവേണ്ടിയാണ് പുതുപ്പളളി വോട്ടുചെയ്തത്. അപ്പ 53 വര്‍ഷക്കാലം വികസനവും കരുതലുമായി ഈ നാട്ടിലുണ്ടായിരുന്നു. ആ വികസനത്തുടര്‍ച്ചയ്ക്ക് ഞാനും പുതുപ്പളളിയോടൊപ്പം ഉണ്ടാകും.

തെരഞ്ഞെടുപ്പ് ഇതോടെ അവസാനിച്ചു. എനിക്ക് വോട്ടുചെയ്തവും ചെയ്യാത്തവരുമെല്ലാം എനിക്ക് സമന്മാരാണ്. നമുക്ക് പുതുപ്പളളിയുടെ വികസനത്തിന്, പുതുപ്പളളിയുടെ വളര്‍ച്ചയ്ക്കായി, ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കാം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏതൊരു വ്യക്തിക്കും അപ്പയുടെ അടുത്തുവന്ന് അവരുടെ പ്രശ്‌നങ്ങള്‍ പറയാന്‍ അദ്ദേഹം അവരുടെ കൈ എത്തുന്ന ദൂരത്തുണ്ടായിരുന്നു. അതിന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരോ അദ്ദേഹത്തിന് വോട്ടുചെയ്യുന്നവരോ ആവണമെന്നില്ല. അതുപോലെ ഞാനും പുതുപ്പളളിക്ക് കയ്യെത്തുന്ന ദൂരത്തുണ്ടാകും. അതിന് പാര്‍ട്ടിയോ ജാതിയോ മതമോ ഒന്നും പ്രശ്‌നമല്ല. നമുക്കൊന്നിച്ച് ഈ നാടിനുവേണ്ടി നീങ്ങാം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More