ബിജെപിയുടെ പെട്ടി കാലിയാണ്, അവരുടെ വോട്ടുകള്‍ എങ്ങോട്ടാണ് പോയത്? -ഇ പി ജയരാജന്‍

കണ്ണൂര്‍: പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുകള്‍ എവിടേക്കാണ് പോയതെന്ന ചോദ്യവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. എല്‍ഡിഎഫിന് കിട്ടേണ്ട വോട്ട് എല്‍ഡിഎഫിനു തന്നെ കിട്ടിയിട്ടുണ്ടെന്നും ബിജെപിയുടെ പെട്ടി കാലിയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. 'ഇപ്പോഴത്തെ ഫലം വെച്ച് നോക്കിയാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നല്ല ഭൂരിപക്ഷത്തോടെ വിജയിക്കും. പക്ഷെ ബിജെപിക്ക് വോട്ടില്ല. അതെങ്ങോട്ടുപോയി? അവര്‍ക്ക് മണ്ഡലത്തില്‍ കഴിഞ്ഞ തവണ ലഭിച്ച വോട്ടുപോലും ഇപ്പോഴില്ലല്ലോ? ബിജെപിയുടെ പെട്ടി കാലിയാണ്. അവരുടെ വോട്ട് എങ്ങോട്ടാണ് പോയത്? ഞങ്ങള്‍ക്കുളള വോട്ട് ഞങ്ങള്‍ക്കുതന്നെ ലഭിച്ചതായാണ് കാണുന്നത്. പൂര്‍ണമായ ഫലം വരട്ടെ. എന്നിട്ട് വിശകലനം ചെയ്ത് സംസാരിക്കാം'- എന്നാണ് ഇ പി ജയരാജന്‍ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പുതുപ്പളളി മണ്ഡലത്തിലെ പിതാവ് ഉമ്മന്‍ചാണ്ടിയുടെ എക്കാലത്തെയും മികച്ച ഭൂരിപക്ഷം മറികടന്നാണ് ചാണ്ടി ഉമ്മന്‍ മിന്നും വിജയം നേടിയത്. 37,719 വോട്ടിന്റെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് ലഭിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ചാണ്ടിക്ക് വ്യക്തമായ ലീഡുണ്ടായിരുന്നു. അവസാനം ലഭിച്ച കണക്കുകളനുസരിച്ച് ചാണ്ടി ഉമ്മന് 78,649 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന് 41,982 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്ക് 6486 വോട്ടും ലഭിച്ചു. 2011-ല്‍ ഉമ്മന്‍ചാണ്ടി നേടിയ 33,255 വോട്ടാണ് പുതുപ്പളളി കണ്ട ഏറ്റവും വലിയ ഭൂരിപക്ഷം. ഇതാണ് മകന്‍ ചാണ്ടി ഉമ്മന്‍ മറികടന്നിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More