അമരാവതി: തെലുഗുദേശം പാര്‍ട്ടി അധ്യക്ഷനും (ടിഡിപി) ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡു അറസ്റ്റില്‍. ആന്ധ്ര മാനവ വിഭവശേഷി പദ്ധതി അഴിമതിക്കേസിലാണ് അറസ്റ്റ്. നന്ദ്യാല്‍ പൊലീസ് ഇന്ന് പുലര്‍ച്ചെയോടെയാണ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തതെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നന്ദ്യാല്‍ ഡി ഐ ജി രഘുറാമി റെഡ്ഡിയുടെയും സി ഐ ഡി വിഭാഗത്തിന്റെയും നേതൃത്വത്തിലുളള സംഘമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
2014-19 കാലത്ത് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സംസ്ഥാനത്തുടനീളം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കില്‍ ഡെവലപ്‌മെന്റ് പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ മറവില്‍ 250 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. അഴിമതിക്കേസില്‍ ഒന്നാം പ്രതിയാണ് ചന്ദ്രബാബു നായിഡു. ആദ്യഘട്ടത്തില്‍ ഇഡിയും പിന്നീട് ആന്ധ്രപ്രദേശ് സി ഐ ടിയും കേസെടുത്ത് അന്വേഷണം ആരംഭിച്ച കേസില്‍ 2021-ലാണ് എഫ് ഐ ആര്‍ രേഖപ്പെടുത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നാര ലോകേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയാണ് ഇതിന് പിന്നിലെന്നുമാണ് ടിഡിപി നേതാക്കള്‍ ആരോപിക്കുന്നത്.