പുതുപ്പളളിയിലെ യഥാര്‍ത്ഥ സ്റ്റാര്‍ വിഡി സതീശന്‍; ഇരുത്തം വന്ന നേതാവെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയിച്ചതിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പുകഴ്ത്തി യാക്കോബായ സഭ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പുതുപ്പളളി തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ സ്റ്റാര്‍ വി ഡി സതീശനാണെന്നാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറയുന്നത്. എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവര്‍ത്തിപ്പിച്ച 'ക്യാപ്റ്റന്‍ കൂള്‍' ആയിരുന്നു വി ഡി സതീശനെന്നും അദ്ദേഹം ഇരുത്തം വന്ന നേതാവാണെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി നശിച്ചുപോകരുതെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ സതീശന്റെ നേതൃത്വം കോണ്‍ഗ്രസിനും മതേതരത്വത്തിനും മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.

'പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ യഥാർത്ഥ സ്റ്റാർ വി. ഡി. സതീശനാണ്.  അദ്ദേഹത്തിന്റെ നേതൃത്വപാടവത്തെക്കുറിച്ചും നിലപാടുകളിലെ വ്യക്തതയെക്കുറിച്ചും ഞാൻ മുൻപും എഴുതിയിട്ടുണ്ട്. എന്നാൽ പുതുപ്പള്ളിയിലെ  യു ഡിഎഫിന്റെ  തിളക്കമാർന്ന വിജയത്തിന്റെ യഥാർത്ഥ ശില്പി സതീശൻ തന്നെയാണ്. എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവർത്തിപ്പിച്ച "ക്യാപ്റ്റൻ കൂൾ" ആയിരുന്നു സതീശൻ. തൃക്കാക്കരയിലും നമ്മൾ ഇത് കണ്ടതാണ്. " താൻ പറഞ്ഞ ഭൂരിപക്ഷം കുറഞ്ഞാൽ  അത് തന്റെ മാത്രം ഉത്തരവാദിത്വം ആയിരിക്കും, എന്നാൽ ഭൂരിപക്ഷം ഉയർന്നാൽ അത് ടീം വർക്കിന്റെ ഫലമായിരിക്കും' എന്ന് പറയാൻ കഴിയുന്നവരെയാണ് നമ്മൾ നേതാക്കൾ എന്ന് വിളിക്കേണ്ടത്... സതീശൻ ഇരുത്തം വന്ന നേതാവാണ്... കോൺഗ്രസ് എന്ന പാർട്ടി നശിച്ചു പോകരുതെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ സതീശന്റെ നേതൃത്വം  കോൺഗ്രസിനും മതേതരത്വത്തിനും മുതൽകൂട്ടാണ്... അഭിനന്ദനങ്ങൾ'- ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, 2011-ലെ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ട് എന്ന ഭൂരിപക്ഷം മറികടന്നാണ് ചാണ്ടി ഉമ്മൻ പുതുപ്പളളിയില്‍ വിജയം നേടിയത്. 37,719 വോട്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം.  80144 വോട്ട് ചാണ്ടി ഉമ്മനും 42425 വോട്ട് ജെയ്ക്ക് സി തോമസിനും ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍  6558 വോട്ട് എന്ന പരിതാപകരമായ നിലയിലേക്ക് കൂപ്പുകുത്തി.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More