ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചനയില്‍ പിണറായി വിജയനും പങ്ക്- കെ മുരളീധരന്‍

കോഴിക്കോട്: സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായി വിജയനെ അധികാരമേറ്റ് മൂന്നാം നാള്‍ കാണാനായത് തിരക്കഥയുടെ ഭാഗമാണെന്നും പിണറായി വിജയന്‍ അന്ന് പറഞ്ഞതിന് കിട്ടിയ തിരിച്ചടിയാണ് ഇപ്പോഴുളള ആരോപണങ്ങളെന്നും കെ മുരളീധരന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തിയെ പുറത്തുകൊണ്ടുവരണം. ഒരു മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയ ആരോപണമായിരുന്നില്ല അത്. ഉമ്മന്‍ചാണ്ടിയെ വ്യക്തിപരമായി തകര്‍ത്ത് അതിലൂടെ യുഡിഎഫിനെ തകര്‍ക്കുകയായിരുന്നു ലക്ഷ്യം. ആ ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അദ്ദേഹം അന്ന് പറഞ്ഞ കാര്യങ്ങളെല്ലാം നമ്മുടെ മനസിലുണ്ട്. അതിന് അദ്ദേഹത്തിനും കുടുംബത്തിനും കിട്ടിയ തിരിച്ചടിയാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍. അന്ന് പറഞ്ഞതൊക്കെ അദ്ദേഹമിന്ന് വിഴുങ്ങുകയാണ്. ദല്ലാള്‍ നന്ദകുമാര്‍ നേരത്തെ വി എസിന്റെ ആളായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ സത്യം പുറത്തുവരുമെന്നതിന്റെ ഉദാഹരണമാണ് സി ബി ഐ റിപ്പോര്‍ട്ട്'- കെ മുരളീധരന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കെ ബി ഗണേഷ് കുമാറിന്റെ പൊതുജീവിതം ഉമ്മന്‍ചാണ്ടിയുടെ ഔദാര്യമാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞത്. സോളാര്‍ കേസില്‍ ക്രൂരമായ ഗൂഢാലോചന നടത്തിയ ഗണേഷ് കുമാറിന് യുഡിഎഫ് ഒരിക്കലും അഭയം നല്‍കില്ലെന്നും ഗണേഷിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാഫി വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 10 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More