കോട്ടയം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ മൊഴി പരാതിക്കാരി എഴുതി നല്‍കിയതാണെന്ന് പി സി ജോര്‍ജ്ജ്. പരാതിക്കാരി തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ഉമ്മന്‍ചാണ്ടിക്കെതിരെ അന്ന് നടത്തിയ പ്രസ്താവനകള്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലായിരുന്നെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. ഉമ്മന്‍ചാണ്ടി അങ്ങനെ പെരുമാറുന്നത് കണ്ടിട്ടില്ലെന്ന് പിന്നീട് താന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നെന്നും ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചന നടന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഉമ്മന്‍ചാണ്ടി മോശമായി പെരുമാറിയെന്ന് പരാതിക്കാരി പറഞ്ഞപ്പോള്‍ ആദ്യം സംശയം തോന്നിയിരുന്നു. പിന്നീട് അവര്‍ സാഹചര്യം വിശദീകരിച്ചപ്പോള്‍ തെറ്റിദ്ധരിച്ചുപോയി. ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തോട് പക്ഷെ സംഭവം തെറ്റാണെന്ന് ഞാന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി അങ്ങനെ പെരുമാറുന്നത് കണ്ടിട്ടില്ലെന്ന് മൊഴി നല്‍കി. പരാതിക്കാരി എഴുതി നല്‍കിയ കടലാസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. പിണറായി വിജയന്‍ പറഞ്ഞിട്ടാണ് അവര്‍ കത്തുമായി വന്നതെന്നാണ് ഞാന്‍ വിശ്വിസിക്കുന്നത്'- പി സി ജോര്‍ജ്ജ് പറഞ്ഞു.
കാലം സത്യം തെളിയിക്കുമെന്നാണ് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്. കേസില്‍ ഗൂഢാലോചനയുണ്ടായിരുന്നെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും അക്കാര്യത്തില്‍ ഇനി കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.