മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയോട് മാപ്പുപറയണം; ഷാഫി പറമ്പില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയോട് മാപ്പുപറയണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. മാപ്പുപറയാതെ മുഖ്യമന്ത്രിയോടും ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയവരോടും പൊതുസമൂഹം പൊറുക്കില്ലെന്നും പിണറായി വിജയന് ഇരട്ടച്ചങ്കല്ല, ഇരട്ടമുഖമാണുളളതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന സി ബി ഐയുടെ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ യുഡിഎഫ് നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'കേരളത്തെ സംബന്ധിച്ച് ഒരു രാഷ്ട്രീയ ദുരന്തമാണ് സോളാര്‍ തട്ടിപ്പുകേസ്. ദല്ലാള്‍ നന്ദകുമാര്‍ 50 ലക്ഷം രൂപ നല്‍കിയാണ് കത്ത് കൈപ്പറ്റിയതെന്ന് സി ബി ഐ കണ്ടെത്തലുണ്ട്. തന്റെ ഭരണത്തില്‍ അവതാരങ്ങളുണ്ടാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി,  അധികാരത്തില്‍ വന്ന് മൂന്നാംദിവസം തട്ടിപ്പുകാരിയെ സ്വന്തം ഓഫീസില്‍ വിളിച്ചുവരുത്തി പരാതി വാങ്ങി. ഉമ്മന്‍ചാണ്ടി സാറിനോട് മാപ്പുപറഞ്ഞേ ഒക്കു. കേരളാ രാഷ്ട്രീയത്തിലെ സൈബര്‍ ലിഞ്ചിംഗിന്റെ തുടക്കം സോളാര്‍ കേസില്‍നിന്നാണ്. സര്‍ക്കാരിനെ താഴെയിറക്കാനും ജനപ്രതിനിധിയെ അപമാനിക്കാനും നേതാവിനെ ഇല്ലായ്മ ചെയ്യാനും നടന്ന ക്രിമിനല്‍ ഗൂഢാലോചനയാണിത്. രാഷ്ട്രീയമായി സിപിഎം കേരളത്തിലെ ജനങ്ങളോട് മാപ്പുപറയണം. നിലനില്‍ക്കില്ലാത്ത, അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിച്ചത്. ക്രിമിനല്‍ ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരണം'- ഷാഫി പറമ്പില്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 11 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More