ഹിന്ദുത്വവുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല, അധികാരം നിലനിര്‍ത്താന്‍ അവര്‍ എന്തും ചെയ്യും- രാഹുല്‍ ഗാന്ധി

ഡല്‍ഹി: ബിജെപി ചെയ്യുന്ന കാര്യങ്ങളില്‍ ഹൈന്ദവ മൂല്യങ്ങളൊന്നുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹിന്ദു ദേശീയത എന്നത് തെറ്റായ പ്രയോഗമാണെന്നും വിദ്വേഷവും ന്യൂനപക്ഷങ്ങളെ ദ്രോഹിക്കലുമൊന്നും ഹൈന്ദവ തത്വങ്ങളല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്തുവില കൊടുത്തും വീണ്ടും അധികാരത്തിലെത്തുകയാണ് അവരുടെ ലക്ഷ്യമെന്നും ജാതിഘടന സംരക്ഷിക്കാനായി ബിജെപി എന്തും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാരിസിലെ സയന്‍സ് പോ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു ദേശീയതയെക്കുറിച്ചുളള വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി.

'ഹിന്ദു ദേശീയത എന്നതുതന്നെ തെറ്റായ പ്രയോഗമാണ്. ബലഹീനരായ ജനങ്ങളെ ദ്രോഹിക്കലും വിദ്വേഷവുമൊന്നും ഹൈന്ദവ തത്വങ്ങളല്ല. ഭഗവത് ഗീതയും ഉപനിഷത്തുകളും ഒട്ടേറെ ഹൈന്ദവ ഗ്രന്ഥങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. അതിലൊന്നും ബിജെപി പറയുന്ന ഹിന്ദുത്വം നമുക്ക് കാണാനാവില്ല. ബിജെപി ചെയ്യുന്ന കാര്യങ്ങളില്‍ ഹൈന്ദവ മൂല്യങ്ങളൊന്നുമില്ല. അധികാരത്തിനുവേണ്ടി അവര്‍ ഹിന്ദുത്വയെ ഉപയോഗിക്കുകയാണ്. എന്തുവില കൊടുത്തും അധികാരം പിടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അധികാരം ലഭിക്കാനും ഇന്ത്യയിലെ ജാതിഘടന സംരക്ഷിക്കാനും അവര്‍ എന്തും ചെയ്യും. ബിജെപിയില്‍ ഹിന്ദുത്വമില്ല'-രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 40 ശതമാനം മാത്രം വോട്ടുനേടിയവരാണ് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങള്‍ അവര്‍ക്കൊപ്പമാണെന്ന് അവകാശപ്പെടുന്നതെന്നും ഭൂരിപക്ഷ സമുദായം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാണ് വോട്ടുചെയ്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കുകയാണ് പ്രതിപക്ഷ സഖ്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More