തിരുവനന്തപുരം: സോളാറുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കെതിരെ യുഡിഎഫിലെ രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ ഗൂഢാലോചന നടത്തിയെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം തളളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദല്ലാള്‍ നന്ദകുമാറിന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നില്ലെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അയാള്‍ അത് സി ബി ഐയ്ക്കുമുന്നിലായിരുന്നു പറയേണ്ടിയിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിന്റെ ഗൂഢാലോചനയായിരുന്നു സോളാര്‍ വിവാദമെന്നും കോണ്‍ഗ്രസ് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'സോളാര്‍ കേസില്‍ ഇനി എന്ത് അന്വേഷണമാണ് നടക്കേണ്ടത്? എത്രയോ അന്വേഷണം നടന്നു. എല്ലാവരും കുറ്റവിമുക്തരായി. ഉമ്മന്‍ചാണ്ടിയെയും കുറ്റവിമുക്തനാക്കി. സി ബി ഐ കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ ആരെയും കുറ്റക്കാരാക്കിയിട്ടില്ല. എത്ര അന്വേഷിച്ചാലും സത്യം പുറത്തുവരും. എല്ലാം സിപിഎമ്മിന്റെ കളിയാണ്. സോളാര്‍ കേസിന്റെ ഉത്തരവാദിത്തം മുഴുവന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. അത് ജനങ്ങള്‍ക്ക് മനസിലായി. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ നോക്കണ്ട. ഇനി നിയമനടപടിക്കാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. അദ്ദേഹം നല്കിയ മൂന്ന് അപകീര്‍ത്തി കേസുകള്‍ ഇപ്പോഴുമുണ്ട്. തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കും'- രമേശ് ചെന്നിത്തല പറഞ്ഞു.