രാഹുൽ ഗാന്ധി വീണ്ടും കേരളത്തിൽനിന്ന് മത്സരിക്കണം; പ്രവർത്തക സമിതി യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കേരളത്തില്‍നിന്നു തന്നെ മത്സരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളത്തില്‍ കഴിഞ്ഞ തവണ 20-ല്‍ 19 സീറ്റിലും കോണ്‍ഗ്രസ് ജയിക്കാന്‍ കാരണം രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യമാണെന്നും എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടപ്പോള്‍ രാഹുലിന് അനുകൂലമായ വികാരം കേരളത്തിലെങ്ങുമുണ്ടായെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. 

'രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തില്‍നിന്ന് മത്സരിച്ചാല്‍ കോണ്‍ഗ്രസിന് 20 സീറ്റും ലഭിക്കും. ഇത്തവണയും മികച്ച വിജയം നേടാനുളള തന്ത്രങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പക്കലുണ്ട്. വിജയസാധ്യത അനുസരിച്ച് മണ്ഡലങ്ങളെ വേര്‍തിരിച്ച് പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴേ ഏകോപിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. സംഘടനാ തലത്തില്‍ സംവരണം വേണം. ദളിത് വിഭാഗത്തിലുളള നേതാക്കള്‍ക്ക് സംഘടനാ തലത്തില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നത് വിജയസാധ്യത കൂട്ടും'- കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വന്നത് കര്‍ണാടകയില്‍ ദളിത് വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറാന്‍ സഹായകമായി. ഒബിസി സംവരണ പരിധി കൂട്ടേണ്ട കാലം അതിക്രമിച്ചു. അതിനാലാണ് ഇക്കാര്യം പ്രമേയത്തില്‍ ആവശ്യപ്പെട്ടത്'- കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 24 minutes ago
Keralam

സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങൾ കൂടുന്നു; ഈ വര്‍ഷം ഇതുവരെ ജീവന്‍ നഷ്ടമായത് 121 പേര്‍ക്ക്

More
More
Web Desk 22 hours ago
Keralam

തട്ടം വേണ്ടെന്ന് പറയുന്ന കുട്ടികള്‍ മലപ്പുറത്തുണ്ടായതിനു കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി- സിപിഎം നേതാവ് കെ അനില്‍ കുമാര്‍

More
More
Web Desk 1 day ago
Keralam

ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

ഇഡി നാളെ കോടിയേരിയുടെ പേരില്‍ കേസെടുത്താലും അത്ഭുതപ്പെടാനില്ല- എം വി ജയരാജന്‍

More
More
Web Desk 2 days ago
Keralam

'സാധനം' എന്ന പ്രയോഗം പിന്‍വലിക്കുന്നു, അന്തവും കുന്തവുമില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കും- കെ എം ഷാജി

More
More
Web Desk 3 days ago
Keralam

ബിജെപിയുമായി സഖ്യമുളള പാര്‍ട്ടിക്ക് ഇടതുമുന്നണിയില്‍ തുടരാനാവില്ല; ജെഡിഎസിന് സിപിഎം മുന്നറിയിപ്പ്‌

More
More