പാറ്റ്ന: അമിത് ഷായ്ക്ക് ഇന്ത്യയെും ബിഹാറിനെയും കുറിച്ച് ഒരു ചുക്കുമറിയില്ലെന്ന് മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുളള തന്റെ ശ്രമങ്ങളില്‍ അസ്വസ്ഥരായ ആളുകള്‍ പറയുന്നത് ശ്രദ്ധിക്കാന്‍ തനിക്ക് സമയമില്ലെന്നും അവര്‍ എന്തെങ്കിലുമൊക്കെ വെറുതേ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ഇന്ത്യാ സഖ്യം ചില മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ബഹിഷ്കരിച്ചതിനെ വിമര്‍ശിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ മുഴുവന്‍ മാധ്യമങ്ങളെയും അടിച്ചമര്‍ത്തുന്നവരാണെന്നും നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിഹാറിലെ ഝന്പൂരില് നടന്ന റാലിയില്‍ ഇന്ത്യാ സഖ്യത്തെയും ജെഡിയു-ആര്‍ജെഡി സഖ്യത്തെയും വിമര്‍ശിച്ചിരുന്നു. ഇതിനാണ് നിതീഷ് കുമാറിന്റെ മറുപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അഴിമതിയില്‍ മുങ്ങിക്കുളിച്ച് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങാനാവാത്തത് കൊണ്ടാണ് യുപിഎ സഖ്യം ഇന്ത്യ എന്ന് പേരുമാറ്റിയത്. അഴിമതിയില്‍ മുങ്ങിക്കുളിച്ചതിനാല്‍ യുപിഎയുടെ ബാനറില്‍ വോട്ട് പിടിക്കാനാവില്ലെന്ന് അവര്‍ക്കറിയാം. അതുകൊണ്ടവര്‍ ഇന്ത്യയുടെ പേരുമായി ഇറങ്ങിയിരിക്കുകയാണ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും തമ്മിലുളള സഖ്യം വെളളവും എണ്ണയും പോലെ ചേര്‍ച്ചയില്ലാത്തതാണ്. അവര്‍ക്ക് അധികകാലം യോജിച്ച് പോകാനാവില്ല'- അമിത് ഷാ പറഞ്ഞു.
ലാലു പ്രസാദ് യാദവിന് മകനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആഗ്രഹമെന്നും നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകാനാണ് മോഹമെന്നും അമിത് ഷാ ആരോപിച്ചു. നിതീഷ് കുമാറിന്റെ ആഗ്രഹം നടക്കാന്‍ പോകുന്നില്ലെന്നും നരേന്ദ്രമോദി തന്നെ മൂന്നാംവട്ടവും ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമെന്നും അമിത് ഷാ പറഞ്ഞു.