ബ്രിജ് ഭൂഷനെ സംരക്ഷിക്കുന്നതാണോ ബിജെപിയുടെ സനാതന ധര്‍മ്മം? - കപില്‍ സിബല്‍

ഡല്‍ഹി: സനാതന ധര്‍മ്മ വിവാദത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ എംപി. രാമക്ഷേത്രം പണിതതുകൊണ്ട് ആരും ഭക്തരോ സനാതനികളോ ആവുന്നില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഹിന്ദുത്വത്തിന്റെയും സനാതനത്തിന്റെയും സംരക്ഷകരാണ് തങ്ങളെന്ന് ബിജെപിക്ക് പറയാനാവില്ലെന്നും മണിപ്പൂര്‍ വിഷയത്തിലും ബിജെപി എംപി ബ്രിജ് ഭൂഷന്‍ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിലും അവര്‍ സ്വീകരിച്ച നിലപാടുകള്‍ നോക്കിയാല്‍ ബിജെപിയുടെ സനാതന ധര്‍മ്മത്തിന്റെ ആത്മാര്‍ത്ഥത മനസിലാവുമെന്നും കപില്‍ സിബല്‍ പറഞ്ഞു. എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശനം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ബിജെപി ശരിക്കും സനാതനത്തിന്റെ സംരക്ഷകരാണോ? വിശുദ്ധിയും ക്ഷമയും സത്യസന്ധതയും ആരെയും ദ്രോഹിക്കാതിരിക്കലും സഹായിക്കലുമൊക്കെയാണ് സനാതന ധര്‍മ്മത്തിന്റെ ആശയം. അതിന് നേര്‍വിപരീതമായി പ്രവര്‍ത്തിക്കുന്ന ബിജെപിക്ക് എങ്ങനെയാണ് സനാതന ധര്‍മ്മം സംരക്ഷിക്കാനാവുക? വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച വ്യക്തിയെ സംരക്ഷിക്കുന്നത് സനാതന ധര്‍മ്മത്തിന് യോജിച്ചതാണോ? മണിപ്പൂരില്‍ നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാതെ നിശബ്ദത പാലിക്കുന്നത് സനാതന  ധര്‍മ്മമാണോ? രാമക്ഷേത്രം നിര്‍മ്മിച്ചതുകൊണ്ട് നിങ്ങള്‍ ഭക്തരാകുമെന്നാണോ? നിങ്ങള്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് വിശ്വാസം കൊണ്ടല്ല. അതിനു പിന്നില്‍ രാഷ്ട്രീയമാണ്. ഒരു സനാതന വിശ്വാസിക്കുണ്ടായിരിക്കേണ്ട എന്ത് ഗുണമാണ് നിങ്ങള്‍ക്കുളളതെന്ന് ജനങ്ങളോട് പറയാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു'- കപില്‍ സിബല്‍ പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 18 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More