ബിജെപിയുമായി സഖ്യത്തിലില്ലെന്ന് എഐഎഡിഎംകെ; തമിഴ്‌നാട്ടില്‍ എന്‍ഡിഎ തകര്‍ന്നു

ചെന്നൈ:  തമിഴ്‌നാട്ടില്‍ ബിജെപിയുമായി സഖ്യമില്ലെന്ന് എഐഎഡിഎംകെ വക്താവ് ഡി ജയകുമാര്‍. അപമാനം സഹിക്കേണ്ട ആവശ്യം എഐഎഡിഎംകെയ്ക്ക് ഇല്ലെന്നും തങ്ങളില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ ബിജെപിക്ക് നോട്ടയ്ക്ക് കിട്ടുന്ന വോട്ടുപോലും കിട്ടില്ലെന്നും ഡി ജയകുമാര്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലെയുടെ പ്രസ്താവനകള്‍ക്കെതിരായ പ്രതിഷേധമാണ് അണ്ണാ ഡിഎംകെയെ സഖ്യം വേണ്ടെന്ന തീരുമാനത്തിലെത്തിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ കനത്ത വാക്‌പോര് നടന്നുവരികയായിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തമിഴ്‌നാട്ടില്‍ സര്‍ക്കാരുണ്ടാക്കുമെന്നും അതിന് തങ്ങള്‍ക്ക് എഐഎഡിഎംകെയുടെ സഹായം ആവശ്യമില്ലെന്നും അണ്ണാമലൈ പറഞ്ഞിരുന്നു. 

'ബിജെപി പ്രവര്‍ത്തകര്‍ എഐഎഡിഎംകെയുമായി സഖ്യം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും അണ്ണാമലൈയ്ക്ക് അത് താല്‍പ്പര്യമില്ല. അണ്ണാമലൈ ഞങ്ങളുടെ നേതാവ് ജയലളിതയെപ്പോലും അപമാനിച്ചു. അണ്ണാമലൈ അണ്ണയെയും പെരിയാറിനെയും ജനറല്‍ സെക്രട്ടറിയെയും വിമര്‍ശിച്ചു.  ഞങ്ങളുടെ നേതാക്കള്‍ എന്തിനാണ് ഈ വിമര്‍ശനങ്ങളെല്ലാം സഹിക്കുന്നത്? ഞങ്ങള്‍ നിങ്ങളെ എന്തിന് ചുമക്കണം? നിങ്ങളുടെ വോട്ട് ബാങ്കിനെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. ഇവിടെ നിങ്ങള്‍ക്ക് കാലുകുത്താനാവില്ല. ഞങ്ങള്‍ കാരണമാണ് ഇവിടെ നിങ്ങള്‍ അറിയപ്പെടുന്നത് തന്നെ. ഇനിയും ഇത് സഹിക്കാനാവില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇവിടെ നിങ്ങളുമായി സഖ്യമില്ല. ഞങ്ങള്‍ക്ക് ഇനിയും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കേണ്ടതാണ്. സഖ്യം ഉപേക്ഷിക്കുന്നത് ഒരു തരത്തിലും ഞങ്ങളെ ബാധിക്കില്ല'- ഡി ജയകുമാര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എഐഎഡിഎംകെ നേതാവ് സി വി ഷണ്‍മുഖത്തിന്റെ പരാമര്‍ശത്തിന് മറുപടി നല്‍കവേയാണ് അണ്ണാമലൈ സഖ്യകക്ഷിയെ വിമര്‍ശിച്ചത്. അണ്ണാമലൈയുടെ പദയാത്ര പണപ്പിരിവിന് മാത്രമുളളതാണെന്നും അണ്ണാഡിഎംകെയുടെ സഹായമില്ലാതെ ബിജെപിക്ക് തമിഴ്‌നാട്ടില്‍ നിലനില്‍ക്കാനാവില്ലെന്നും ഷണ്‍മുഖം പറഞ്ഞിരുന്നു. ഇതിന് മറുപടിയായി, സഖ്യത്തിന്റെ പേരില്‍ ആര്‍ക്കും വഴങ്ങാന്‍ ബിജെപി തയാറല്ലെന്ന് അണ്ണാമലൈ പറഞ്ഞു. 2024-ല്‍ നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരുമെന്നും 2026-ല്‍ തമിഴ്‌നാട്ടില്‍ ആരുടെയും സഹായമില്ലാതെ തന്നെ ബിജെപി മന്ത്രിസഭയുണ്ടാക്കുമെന്നും അണ്ണാമലൈ പറഞ്ഞിരുന്നു. 

Contact the author

National Desk

Recent Posts

National Desk 34 minutes ago
National

'ഗോവയിലെ കോള്‍വ ബീച്ചില്‍ നിന്നും'; രാഹുല്‍ ഗാന്ധിയുടെ എഐ ചിത്രവും വൈറല്‍

More
More
National Desk 22 hours ago
National

മണിപ്പൂരില്‍ കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ സംഭവം; ആറുപേര്‍ അറസ്റ്റില്‍

More
More
National Desk 1 day ago
National

വെറുപ്പിന്റെ രാഷ്ട്രീയത്തെ അനുകമ്പയുടെ രാഷ്ട്രീയം തോല്‍പ്പിക്കുമെന്ന് ഉറപ്പാക്കും; ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

ബിജെപിയ്ക്ക് മിയ മുസ്ലീങ്ങളുടെ വോട്ട് വേണ്ട- അസം മുഖ്യമന്ത്രി

More
More
National Desk 1 day ago
National

കേന്ദ്രസര്‍ക്കാരില്‍ നിന്ന് പിന്തുണയില്ല; ഇന്ത്യയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യത്തില്‍ ചേരാന്‍ താത്പര്യം; പ്രതികരണത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് പ്രകാശ് അംബേദ്കര്‍

More
More