പുതിയ പാര്‍ലമെന്റിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് അവര്‍ ആദിവാസിയും വിധവയും ആയതുകൊണ്ട്- ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കാത്തതില്‍ പ്രതികരണവുമായി തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. ആദിവാസി വിഭാഗത്തില്‍നിന്നുളള ആളായതുകൊണ്ടും വിധവയായതുകൊണ്ടുമാണ് രാഷ്ട്രപതിയെ പുതിയ പാര്‍ലമെന്റിലേക്ക് ക്ഷണിക്കാത്തതെന്ന് ഉദയനിധി പറഞ്ഞു. ഇതാണോ സനാതന ധര്‍മ്മമെന്നും അദ്ദേഹം ചോദിച്ചു.

'800 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച പുതിയ പാര്‍ലമെന്റ് മന്ദിരം ഒരു സ്മാരക പദ്ധതിയാണ്. പാര്‍ലമെന്റ് ഉദ്ഘാടനത്തിന് ബിജെപിക്ക് തമിഴ്‌നാട്ടില്‍നിന്ന് പുരോഹിതരെ ലഭിച്ചു. എന്നിട്ടും ഇന്ത്യയുടെ പ്രഥമ പൗരയായ രാഷ്ട്രപതിക്ക് ക്ഷണം ലഭിച്ചില്ല. അവര്‍ വിധവയും ആദിവാസി വിഭാഗക്കാരിയും ആയതിനാലാണ് പാര്‍ലമെന്റിലേക്ക് ക്ഷണം ലഭിക്കാതിരുന്നത്. ഇതാണോ സനാതന ധര്‍മ്മം?  സനാതനത്തിനെതിരെ സംസാരിച്ചതിന് അവര്‍ എന്റെ തലയ്ക്ക് വിലയിട്ടു. ഞാനത് കാര്യമാക്കുന്നില്ല. സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യുക എന്ന തത്വത്തിലാണ് ഡിഎംകെ വിശ്വസിക്കുന്നത്. ലക്ഷ്യം പൂര്‍ത്തിയാക്കുംവരെ വിശ്രമമില്ല'- ഉദയനിധി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ രാഷ്ട്രപതിയുടെ അഭാവത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വിമര്‍ശിച്ചിരുന്നു. നല്ല മയിലിന്റെ ചിത്രമുളള സീലിങ്ങുകളും ബെഞ്ചുകളുമൊക്കെയുളള പാര്‍ലമെന്റില്‍ പക്ഷെ രാഷ്ട്രപതിയില്ല. അവര്‍ ആദിവാസി സമൂഹത്തെയാണ് പ്രതിനിധീകരിക്കുന്നത്. അവരുടെ സാമിപ്യം പാര്‍ലമെന്റിന് കൂടുതല്‍ കരുത്ത് പകരും എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

More
More
National Desk 1 day ago
National

പുറത്താക്കല്‍ മഹുവയെ കൂടുതല്‍ ശക്തയാക്കി, അവര്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക് തിരിച്ചെത്തും- ശശി തരൂര്‍

More
More
News Desk 2 days ago
National

ചോദ്യത്തിന് കോഴ ആരോപണം: മഹുവയെ പാര്‍ലമെന്റില്‍നിന്നും പുറത്താക്കി

More
More
Web Desk 2 days ago
National

മുന്‍ തെലങ്കാന മുഖ്യമന്ത്രി കെസിആര്‍ വഴുതി വീണു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

More
More
News Desk 2 days ago
National

നാലു സംസ്ഥാനങ്ങളില്‍ നേരിയ ഭൂചലനം; ആളപായമില്ല

More
More