അന്തവും കുന്തവും തിരിയാത്തയാളാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി-കെ എം ഷാജി

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. അന്തവും കുന്തവും തിരിയാത്തയാളാണ് നിലവിലെ ആരോഗ്യമന്ത്രിയെന്നും ഷോ കളിച്ചും വാചാടോപം നടത്തിയും മുഖ്യമന്ത്രിയെ സ്തുതി പറഞ്ഞും നടക്കാമെന്നല്ലാതെ അവരെക്കൊണ്ട് കാര്യമില്ലെന്നും കെ എം ഷാജി പറഞ്ഞു. ദയവുചെയ്ത് നിപ്പയെ ഒരു അവസരമായി എടുക്കരുതെന്നാണ് മുഖ്യമന്ത്രിയോടും സിപിഎമ്മുകാരോടും പറയാനുളളതെന്നും നിപ്പയുടെ പേരില്‍ പണപ്പിരിവ് നടത്തരുതെന്നും ഷാജി പറഞ്ഞു. 

കെ എം ഷാജി പറഞ്ഞത്:

നിങ്ങള്‍ക്ക് ദുരന്തം എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമാണ്. പിരിവെടുക്കാന്‍ പറ്റിയ പണിയാണ്. ആള്‍ക്കാരെ ബുദ്ധിമുട്ടിക്കാം, വൈകുന്നേരം വന്ന് മുഖ്യമന്ത്രിക്ക് പത്രസമ്മേളനം നടത്താം, ആള്‍ക്കാരെ പേടിപ്പിച്ച് നിര്‍ത്താം, പിന്നെ മോള്‍ക്ക് കക്കാം, മോന് കക്കാം, അതിനിടയിലൂടെ നിപ്പയും മറ്റും വന്ന് പോകുമെന്ന വൃത്തികെട്ട ചിന്തയാണ്. നിപ്പയുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ എന്ത് റിപ്പോര്‍ട്ടാണ് നിങ്ങള്‍ക്ക് ഇപ്പോഴും നല്‍കാനാവുക?

ഇവിടെ ഒരു ആരോഗ്യമന്ത്രിയുണ്ട്, നേരത്തെ ആ ശൈലജ ടീച്ചര് വല്യ പ്രഗത്ഭയൊന്നുമല്ലെങ്കിലും കാര്യങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടുപോയിരുന്നു. അവരെ വെട്ടിക്കളഞ്ഞു. ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് എന്താണ് യോഗ്യത? ഈ കപ്പല്‍ ഉലയില്ല സാര്‍.. നല്ല പ്രസംഗമാണ്. ആ പ്രസംഗത്തിന് കിട്ടിയ സമ്മാനമാണ് മന്ത്രിപദവി. അന്തവും കുന്തവും തിരിയാത്തയാളാണ്  ഇപ്പോള്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി. ഷോ കളിച്ചും വാചാടോപം നടത്തിയും മുഖ്യമന്ത്രിയെ സ്തുതി പറഞ്ഞ് നടക്കാമെന്നല്ലാതെ കാര്യമില്ല.

ദയവുചെയ്ത് നിപ്പയെ ഒരു അവസരമായി എടുക്കരുതെന്നാണ് മുഖ്യമന്ത്രിയോടും സിപിഎമ്മുകാരോടും പറയാനുളളത്. ദയവുചെയ്ത് നിപ്പയുടെ പേരില്‍ പിരിവ് നടത്തരുത്. എങ്ങനെയാണ് നിപ്പ വരുന്നത്, എങ്ങനെയാണ് ഇതിനെ തടുക്കാനാവുക എന്നെല്ലാം പരിശോധിക്കണം. നിപ്പ എന്ന് പറഞ്ഞാല്‍ നമുക്ക് ഓര്‍മ്മ വരിക വവ്വാലിനെയാണ്. ദുരന്തം എന്ന് പറഞ്ഞാല്‍ ഓര്‍മ്മ വരിക മുഖ്യമന്ത്രിയെയും. ഏഴ് മാസം കഴിഞ്ഞ് മാധ്യമങ്ങളെ കാണാനെത്തിയ മുഖ്യമന്ത്രി ഒരൊറ്റ ചോദ്യത്തിന് പോലും കൃത്യമായ മറുപടി നല്‍കിയിട്ടില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More