ആര് പിണങ്ങി, എന്ത് പിണക്കം?; തെറ്റ് ചൂണ്ടിക്കാട്ടിയതാണെന്ന് മുഖ്യമന്ത്രി

കാസര്‍ഗോഡ്: പ്രസംഗത്തിനിടെ അനൗണ്‍സ്‌മെന്റ് ചെയ്തതില്‍ ക്ഷുഭിതനായി ഇറങ്ങിപ്പോയെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ ക്ഷുഭിതനാവുകയോ വേദിയില്‍നിന്ന് ഇറങ്ങിപ്പോവുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുന്‍പ് അനൗണ്‍സ്‌മെന്റ് നടത്താന്‍ നോക്കിയെന്നും അതില്‍ തനിക്കുണ്ടായ ബുദ്ധിമുട്ട് അറിയിക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പനയാല്‍ സിപിഎം ലോക്കല്‍ കമ്മിറ്റി കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിലാണ് പിണറായി വിജയന്‍ ഇക്കാര്യം വിശദീകരിച്ചത്. 

'ഞാന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞു. പിന്നെ സ്‌നേഹാഭിവാദ്യങ്ങള്‍ എന്ന് പറഞ്ഞ് അവസാനിപ്പിക്കണം. അത് പറയുന്നതിനു മുന്‍പേ തന്നെ അയാള്‍ അനൗണ്‍സ്‌മെന്റ് തുടങ്ങി. ഞാന്‍ പറഞ്ഞ് അവസാനിപ്പിക്കുന്നതിനു മുന്‍പ് നിങ്ങള്‍ എങ്ങനെയാണ് അനൗണ്‍സ്‌മെന്റ് നടത്തുക എന്ന് ഞാന്‍ ചോദിച്ചു. എന്റെ വാചകം തീര്‍ന്നിട്ടല്ലേ അനൗണ്‍സ്‌മെന്റ് നടത്തേണ്ടത്. അയാളത് കേള്‍ക്കുന്നില്ല. അയാള് ആവേശത്തില്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ നിങ്ങള്‍ക്ക് ചെവിട് കേള്‍ക്കുന്നില്ലേ ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നിങ്ങളത് ചെയ്യാന്‍ പാടില്ല എന്ന് പറഞ്ഞ് ഞാന്‍ അവിടന്ന് ഇറങ്ങിയിങ്ങ് പോന്നു. ചാനലുകാര് കൊടുത്തത് മുഖ്യമന്ത്രി പിണങ്ങിപ്പോയി എന്ന്. ആര് പിണങ്ങിപ്പോയി എന്നാ? അവിടെ എന്ത് പിണക്കമാ? ഒരാള്‍ ശരിയല്ലാത്തൊരു കാര്യം ചെയ്താല്‍ അത് പറയേണ്ടത് എന്റെ ബാധ്യതയാണ്. അത് ഞാന്‍ പറയണമല്ലോ. അത് പറഞ്ഞു. ഞാന്‍ പിണങ്ങിപ്പോയി എന്ന് നിങ്ങള്‍ പറഞ്ഞുവെന്ന് വെച്ച് ഞാന്‍ നാളെയത് പറയാതിരിക്കുമോ?  അത് വീണ്ടും പറയും'- മുഖ്യമന്ത്രി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ന് രാവിലെ കാസര്‍ഗോഡ് കുണ്ടംകുഴിയില്‍  സഹകരണ ബാങ്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയില്‍നിന്നാണ് മുഖ്യമന്ത്രി ക്ഷുഭിതനായി ഇറങ്ങിപ്പോയത്. മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചുവെന്ന് തെറ്റിദ്ധരിച്ച് മൊമെന്റോ കൈമാറാനായി അനൗണ്‍സ്‌മെന്റ് ചെയ്തു. ഇതോടെ 'ഞാന്‍ സംസാരിച്ച് കഴിഞ്ഞില്ല. അയാള്‍ക്ക് ചെവിടും കേള്‍ക്കില്ലെന്ന് തോന്നുന്നു. ഇതൊന്നും മര്യാദയല്ല' എന്നുപറഞ്ഞ് മുഖ്യമന്ത്രി വേദിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 12 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More