സംവിധായകന്‍ കെ ജി ജോര്‍ജ്ജ് അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോര്‍ജ്ജ് അന്തരിച്ചു. 78 വയസായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാള സിനിമയ്ക്ക് പുതിയ ഭാഷ്യം നല്‍കിയ സംവിധായകനാണ് കെ ജി ജോര്‍ജ്ജ്. യവനിക, ഇരകള്‍, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ലേഖയുടെ മരണം, ഒരു ഫ്‌ളാഷ് ബാക്ക് തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. 1998-ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് അവസാന ചിത്രം. 

സാമുവല്‍-അന്നാമ ദമ്പതികളുടെ മകനായി 1945 മെയ് 24-നാണ് തിരുവല്ലയിലാണ് കെ ജി ജോര്‍ജ്ജ് ജനിച്ചത്. കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ്ജ് എന്നാണ് മുഴുവന്‍ പേര്. ചങ്ങനാശേരി എന്‍സ്എസ് കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി. പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് സിനിമാ പഠനം പൂര്‍ത്തിയാക്കിയത്. പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ സഹായിയായാണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആദ്യ ചിത്രം സ്വപ്‌നാടനം 1976-ലാണ് പുറത്തിറങ്ങിയത്. ഉള്‍ക്കടല്‍, കോലങ്ങള്‍, മേള, കഥയ്ക്കുപിന്നില്‍, മറ്റൊരാള്‍, ഈ കണ്ണി കൂടി തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുളളുവെങ്കിലും മലയാള സിനിമയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട സംവിധായകനാണ് കെ ജി ജോര്‍ജ്ജ്. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയത് കെ ജി ജോര്‍ജ്ജാണ്.

സ്വപ്‌നാടനത്തിന് ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുളള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. 1978-ലും 1982-ലും 1985-ലും സംസ്ഥാന പുരസ്‌കാരങ്ങള്‍ കെ ജി ജോര്‍ജ്ജിനെ തേടിയെത്തി. 2016-ല്‍ ചലച്ചിത്ര രംഗത്തെ മികച്ച സംഭാവനയ്ക്കുളള ജെ സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചു. പ്രശസ്ത സംഗീതജ്ഞന്‍ പാപ്പുക്കുട്ടി ഭാഗവതരുടെ മകള്‍ സല്‍മയാണ് ഭാര്യ. അരുണ്‍, താര എന്നിവരാണ് മക്കള്‍.

Contact the author

Web Desk

Recent Posts

Web Desk 2 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 4 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 7 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
Web Desk 1 day ago
Keralam

കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച്ച

More
More
Web Desk 3 days ago
Keralam

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

More
More
Web Desk 3 days ago
Keralam

സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി

More
More