വിദ്വേഷ രാഷ്ട്രീയത്തിനൊപ്പം ചേരാനാവില്ല'; കര്‍ണാടകയിലെ മുതിര്‍ന്ന ജെഡിഎസ് നേതാവ് പാര്‍ട്ടി വിട്ടു

ബംഗളുരു: എച്ച് ഡി ദേവഗൗഡയുടെ ജനതാദള്‍ സെക്യുലര്‍ പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നതിനുപിന്നാലെ പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച് മുതിര്‍ന്ന നേതാവ്. ജെഡിഎസിന്റെ കര്‍ണാടകയിലെ വൈസ് പ്രസിഡന്റ് സയ്യിദ് ഷഫിയുളളയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. മതേതര ആശയങ്ങള്‍ കൈവിട്ട് വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവര്‍ക്കൊപ്പം ചേരില്ലെന്നും സമുദായങ്ങള്‍ക്കും ജാതികള്‍ക്കുമിടയില്‍ സ്പര്‍ദ്ദയുണ്ടാക്കുന്നവര്‍ക്കൊപ്പം കൈകോര്‍ക്കാനാണ് ജെഡിഎസിന്റെ തീരുമാനമെങ്കില്‍ പാര്‍ട്ടിക്കുളളിലെ മതേതര നേതാക്കള്‍ അതിനെ എതിര്‍ക്കുമെന്നും സയ്യിദ് ഷഫിയുളള പറഞ്ഞു. 

'കഴിഞ്ഞ 30 വര്‍ഷമായി ഞാന്‍ പാര്‍ട്ടിക്കൊപ്പമുണ്ട്. ഞങ്ങള്‍ മതേതര ആശയങ്ങളിലാണ് നിലനിന്നിരുന്നത്. പൊതുജനങ്ങളോട് പറഞ്ഞതും പ്രചരിപ്പിച്ചതും മതേതര ആശയങ്ങളാണ്. ഇപ്പോള്‍ എന്റെ പാര്‍ട്ടി സമുദായങ്ങള്‍ക്കും ജാതികള്‍ക്കുമിടയില്‍ സ്പര്‍ദ്ദയുണ്ടാക്കുന്നവര്‍ക്കൊപ്പമാണ് കൈകോര്‍ക്കുന്നതെങ്കില്‍ ഞങ്ങള്‍ മതേതര നേതാക്കള്‍ അതിനെ എതിര്‍ക്കും. പാര്‍ട്ടിയുടെ അതിജീവനത്തിനുവേണ്ടിയാണെങ്കില്‍പ്പോലും രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുന്നവരുമായി പൊരുത്തപ്പെട്ടുപോകാന്‍ ബുദ്ധിമുട്ടുണ്ട്'- സയ്യിദ് ഷഫിയുളള പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാര്‍ട്ടി വക്താവ് യുടി ഫര്‍സാന അഷ്‌റഫും നേരത്തെ രാജിവെച്ചിരുന്നു. സംസ്ഥാന അധ്യക്ഷന്‍ സിഎം ഇബ്രാഹിമും പാര്‍ട്ടിയിലെ മുസ്ലീം നേതാക്കളും മതേതര ആശയങ്ങളില്‍ വിശ്വസിക്കുന്ന മറ്റ് നേതാക്കളും ബിജെപിക്കൊപ്പം ചേരാനുളള ജെഡിഎസിന്റെ തീരുമാനത്തില്‍ അതൃപ്തരാണെന്നാണ് റിപ്പോര്‍ട്ട്. ജെഡിഎസ് കേരളാ ഘടകം ബിജെപിക്കൊപ്പം ചേരില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജനതാദള്‍ സെക്യുലര്‍ 40 വര്‍ഷമായി കേരളത്തില്‍ എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുന്നവരാണെന്നും അതില്‍ ഒരു ഘട്ടത്തിലും ചാഞ്ചല്യമുണ്ടാകില്ലെന്നും മാത്യു ടി തോമസ് പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

More
More
National Desk 1 day ago
National

പുറത്താക്കല്‍ മഹുവയെ കൂടുതല്‍ ശക്തയാക്കി, അവര്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക് തിരിച്ചെത്തും- ശശി തരൂര്‍

More
More
News Desk 2 days ago
National

ചോദ്യത്തിന് കോഴ ആരോപണം: മഹുവയെ പാര്‍ലമെന്റില്‍നിന്നും പുറത്താക്കി

More
More
Web Desk 2 days ago
National

മുന്‍ തെലങ്കാന മുഖ്യമന്ത്രി കെസിആര്‍ വഴുതി വീണു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

More
More
News Desk 2 days ago
National

നാലു സംസ്ഥാനങ്ങളില്‍ നേരിയ ഭൂചലനം; ആളപായമില്ല

More
More