'മോദിക്ക് കോണ്‍ഗ്രസിനോട് ട്രൂ ലവ്'; വീഡിയോ പങ്കുവെച്ച് ബി വി ശ്രീനിവാസ്

ഡല്‍ഹി: 51 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ 44 തവണ കോണ്‍ഗ്രസിനെ പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ്. പ്രധാനമന്ത്രി 51 മിനിറ്റ് നീണ്ട ഒരു ഗാനം ആലപിച്ചെന്നും അത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നായിരുന്നുവെന്നും ബി വി ശ്രീനിവാസ് പറഞ്ഞു. എന്തുകൊണ്ടാണ് അദ്ദേഹത്തിന് കോണ്‍ഗ്രസിനോട് ഇത്ര ആകര്‍ഷണമെന്നും ഇതാണോ ട്രൂ ലവ് എന്നും ബി വി ശ്രീനിവാസ് ചോദിച്ചു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'18 വര്‍ഷത്തിലേറെയായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ഭോപ്പാലില്‍ പ്രധാനമന്ത്രി മോദി ഇന്നലെ 51 മിനിറ്റ് ദൈര്‍ഘ്യമുളള ഒരു ഗാനം ആലപിച്ചു. അത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്.. എന്നായിരുന്നു. 44 മിനിറ്റില്‍ 44 തവണയാണ് അദ്ദേഹം കോണ്‍ഗ്രസെന്ന് ആവര്‍ത്തിച്ചത്. എന്തുകൊണ്ടാണ് അദ്ദേഹത്തിന് കോണ്‍ഗ്രസിനോട് ഇത്രമാത്രം ആകര്‍ഷണം? ഇതാണോ ട്രൂ ലവ് ?'- ബി വി ശ്രീനിവാസ് എക്‌സില്‍ കുറിച്ചു. കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും മോദിയുടെ കോണ്‍ഗ്രസ് പ്രേമത്തെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. 18 വര്‍ഷമായി ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് മോദിക്ക് 44 തവണ കോണ്‍ഗ്രസെന്ന് ഉരുവിടേണ്ടിവരുന്നത് മധ്യപ്രദേശ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പൂജ്യമാണ് എന്നതിന് തെളിവാണെന്ന് പവന്‍ ഖേര പറഞ്ഞു. 

ഭോപ്പാലില്‍ നടന്ന കാര്യകര്‍ത്ത മഹാകുംഭ് യോഗത്തിലായിരുന്നു നരേന്ദ്രമോദി കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സംസാരിച്ചത്. കോണ്‍ഗ്രസിന്റെ നടത്തിപ്പുകാര്‍ അര്‍ബന്‍ നക്‌സലുകളാണെന്നും പാര്‍ട്ടിയുടെ ഇച്ഛാശക്തി ചോര്‍ന്നുപോയെന്നും നരേന്ദ്രമോദി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ വായില്‍ വെളളിക്കരണ്ടിയുമായി ജനിച്ചവരാണ്. അവര്‍ക്ക് പാവപ്പെട്ടവരുടെ വീടുകളും കോളനികളും വീഡിയോ ഷൂട്ടിനുളള ലൊക്കേഷനുകളാണ്. പാവങ്ങളുടെ ജീവിതം അവര്‍ക്ക് സാഹസിക ടൂറിസമാണ്. ഞാന്‍ ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ കഷ്ടപ്പെടാന്‍ അനുവദിക്കില്ല. ബിജെപി രാജ്യത്തിന്റെ വികസനത്തിനായാണ് പ്രവര്‍ത്തിക്കുന്നത്'- എന്നും മോദി പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More