മധ്യപ്രദേശിലെ പെണ്‍മക്കളുടെ അവസ്ഥയില്‍ രാജ്യം ലജ്ജിക്കുന്നു; പന്ത്രണ്ടുകാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ 12 വയസുകാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ പെണ്‍മക്കളുടെ അവസ്ഥയില്‍ രാജ്യം മുഴുവന്‍ ലജ്ജിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സംഭവം രാജ്യത്തെ ഞെട്ടിക്കുന്നതാണെന്നും അതില്‍ പക്ഷെ പ്രധാനമന്ത്രിക്കും മധ്യപ്രദേശ് മുഖ്യമന്ത്രിക്കും ലജ്ജ തോന്നുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'മധ്യപ്രദേശില്‍ 12 വയസുകാരിക്കുനേരേ നടന്ന ദാരുണമായ കുറ്റകൃത്യം രാജ്യത്തെ ഞെട്ടിക്കുന്നതാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ ഏറ്റവുമധികം നടക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന് പെണ്‍മക്കളെ സംരക്ഷിക്കാന്‍ കഴിയുന്നില്ല. നീതിയില്ല, ക്രമസമാധാനമില്ല, അവകാശങ്ങളില്ല... മധ്യപ്രദേശിലെ പെണ്‍മക്കളുടെ അവസ്ഥയില്‍ രാജ്യം ലജ്ജിക്കുന്നു. പക്ഷെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഒരു നാണക്കേടുമില്ല. തെരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ക്കും പൊളളയായ വ്യാജ വാഗ്ദാനങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കുമിടയില്‍ അവര്‍ രാജ്യത്തിന്റെ പെണ്‍മക്കളുടെ ശബ്ദം അടിച്ചമര്‍ത്തുകയാണ്'- രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ക്രൂരമായ പീഡനത്തിനിരയായ 12 വയസുകാരി സഹായമഭ്യര്‍ത്ഥിച്ച് ആളുകളെ സമീപിക്കുന്നതിന്റെയും ആളുകള്‍ കുട്ടിയെ തുറിച്ചുനോക്കുകയും ആട്ടിപ്പായിക്കുകയും ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഉജ്ജയിനില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ബഡ്‌നഗറിലാണ് സംഭവം. രക്തം വാര്‍ന്ന് അവശനിലയിലായ പെണ്‍കുട്ടിയെ ഒടുവില്‍ ഒരു ആശ്രമത്തിലെ പുരോഹിതനാണ് വസ്ത്രം ധരിപ്പിച്ച് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും കുട്ടിക്ക് എന്താണ് സംഭവിച്ചതെന്നോ എവിടെ നിന്നാണ് വന്നതെന്നോ വ്യക്തമായിട്ടില്ല.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More